Friday, April 19, 2024
-Advertisements-
INTERNATIONAL NEWSകൊറോണ വൈറസിനു കാരണമായ ചൈനയിലെ വെറ്റ് മാർക്കറ്റ് വീണ്ടും തുറന്നു: നീക്കത്തിനെതിനെതിരെ അന്താരാഷ്ട്ര തലത്തിൽ ശബ്ദമുയരുന്നു

കൊറോണ വൈറസിനു കാരണമായ ചൈനയിലെ വെറ്റ് മാർക്കറ്റ് വീണ്ടും തുറന്നു: നീക്കത്തിനെതിനെതിരെ അന്താരാഷ്ട്ര തലത്തിൽ ശബ്ദമുയരുന്നു

chanakya news
-Advertisements-

കൊറോണ വൈറസിന്റെ ഉത്ഭവസ്ഥലമായ ചൈനയിലെ വിഹാനിലെ വെറ്റ് മാർക്കറ്റ് വീണ്ടും തുറക്കാനുള്ള നീക്കവുമായി ചൈന. ഇവിടെ നിന്നും ഉത്ഭവിച്ച കോവിഡ് 19 എന്ന മഹാമാരി ലോകമാകമാനം വിനാശം വിതച്ചുകൊണ്ടാണ് മുന്നേറുന്നത്. എന്നിട്ടും ചൈന നിലവിലെ സാഹചര്യം മുഖവിലയ്‌ക്കെടുക്കാതെ ഇത്തരം നടപടികൾക്ക് മുതിരുന്നതിനെതിരെ ഗവേഷകരും ഡോക്ടർമാരും അന്താരാഷ്ട്ര തലത്തിലുള്ള മാധ്യമങ്ങളുമെല്ലാം മുന്നറിയിപ്പ് നൽകുകയാണ്.

ചൈനയിലെ വെറ്റ് മാർക്കറ്റുകളിൽ വവ്വാൽ, മരപ്പട്ടി, നായ്ക്കൾ, തുടങ്ങിയ ജീവികളെയെല്ലാമാണ് വിൽക്കുന്നത്. പ്രധാനമായും അടുത്തടുത്താണ് ഇവിടെങ്ങളിൽ വെറ്റ് മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. ഒന്നിന് മുകളിൽ ഒന്നായി സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് കൂടുകളിൽ ഇത്തരം ജീവജാലങ്ങളെ പാർപ്പിക്കുകയും അതിന്റെ വിസർജ്യങ്ങളും രക്തവുമെല്ലാം താഴെയുള്ള കൂടുകളിൽ വസിക്കുന്ന ജീവജാലങ്ങളുടെ മുകളിലേക്ക് വീഴുകയും ഇതിൽ നിന്നും അസുഖങ്ങൾ എളുപ്പം പടരാൻ കാരണവുമാകുന്നു.

ചൈനയിൽ ഇത്തരം വിപണികൾ തുറന്നാൽ ആളുകൾ കൂട്ടമായി എത്തുകയും അതിലൂടെ വൈറസിന്റെ വ്യാപനത്തിന് കാരണമാകുമെന്നും അമേരിക്കൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ചൈനയുടെ നിലപാടുകളെ ചോദ്യം ചെയ്തുകൊണ്ട് ലോകമാകമാനമുള്ള മൃഗസംരക്ഷണ പ്രവർത്തകരും, ശാസ്ത്രജ്ഞരും, ആരോഗ്യ മേഖലയിലെ വിദഗ്ദ്ധരുമെല്ലാം ചൈനയുടെ നീക്കത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.

-Advertisements-