Wednesday, April 24, 2024
-Advertisements-
INTERNATIONAL NEWSകൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യൻ പ്രാധാനമന്ത്രിയുടെ ജനപ്രീതി 83% മായി ഉയർന്നു: അമേരിക്കൻ സർവേഫലം

കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യൻ പ്രാധാനമന്ത്രിയുടെ ജനപ്രീതി 83% മായി ഉയർന്നു: അമേരിക്കൻ സർവേഫലം

chanakya news
-Advertisements-

ഡൽഹി: കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ ലോകത്തിനു മാതൃകയായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കയും ചൈനയുമടക്കമുള്ള വൻശക്തികൾ പോലും കൊറോണയ്ക്ക് മുൻപിൽ മുട്ട് മടക്കിയപ്പോൾ വൈറസിനെതിരെ പൊരുതി നിന്ന ഇന്ത്യയെയും ലോക്ക് ഡൗൺ പോലെയുള്ള കർക്കശമായ നിലപാട് കൈകൊണ്ട് വൈറസിന്റെ വ്യാപനം തടയുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചു കൊണ്ട് ലോക രാഷ്ട്രങ്ങളും ലോകാരോഗ്യ സംഘടനകളും മുന്നോട്ട് വന്നിരിന്നു. ഇപ്പോൾ അമേരിക്ക നടത്തിയ സർവേ ഫലത്തിൽ മോദിയുടെ ജനപ്രീതി 83 ശതമാനമായി ഉയർന്നിരിക്കുകയാണ്.

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സർവേ ഏജൻസിയായ മോണിങ് കൺസൽടന്റ് നടത്തിയ സർവേയിലാണ് ഇക്കാര്യം പറയുന്നത്. ഇവരുടെ സർവേ പ്രകാരം ജനുവരിയിൽ 76 ശതമാനം ഉണ്ടായിരുന്ന പിന്തുണ ഇപ്പോൾ 83 ശതമാനമായി ഉയർന്നിരിക്കുകയാണ്. മാർച്ച്‌ മാസത്തോടെ ഇന്ത്യയിൽ കൊറോണ വൈറസ് പടരാൻ തുടങ്ങിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരുന്നു. കൂടാതെ ഇൻഡ്യയിൽ നിന്നും കൊറോണ വൈറസിനുള്ള പ്രതിരോധ മരുന്നുകൾ അമേരിക്ക, ഇസ്രായേൽ അടക്കമുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ട് വന്നിരുന്നു. അവർക്ക് മരുന്ന് നൽകി രാജ്യം മാതൃകയാകുകയും ചെയ്തു.

ഇന്ത്യയിൽ സമ്പൂർണ ലോക്ക് ഡൗണിലൂടെ ജനങ്ങളുടെ പിന്തുണയും വിശ്വാസവും പ്രധാനമന്ത്രിയ്ക്ക് നേടിയെടുക്കാനായുമായി. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളിൽ ഒന്നായ ഇന്ത്യയിൽ വൈറസ് വ്യാപനം തടയുക എന്നുള്ളത് തന്നെ വലിയ ബുദ്ധിമുട്ട് ഉള്ള കാര്യം തന്നെയാണ്. അത്തരത്തിൽ ഉള്ള സന്ദർഭത്തിൽ നിന്നുമാണ് രാജ്യത്തെ കേന്ദ്രസർക്കാർ കൊറോണ വൈറസിൽ നിന്നും മുക്തരാക്കി കൊണ്ടിരിക്കുന്നത്

-Advertisements-