Saturday, April 20, 2024
-Advertisements-
NATIONAL NEWSകൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ മാളുകളും പബ്ബ്കളും അടച്ചു കർശന വിലക്കുമായി യെദിയൂരപ്പ സർക്കാർ

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ മാളുകളും പബ്ബ്കളും അടച്ചു കർശന വിലക്കുമായി യെദിയൂരപ്പ സർക്കാർ

chanakya news
-Advertisements-

ബാംഗ്ലൂർ: കൊറോണ വൈറസ് കർണ്ണാടകയിൽ ഒരാളുടെ ജീവൻ അപഹരിച്ച പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തി കൊണ്ട് കർണ്ണാടക യെദിയൂരപ്പ സർക്കാർ. ഇതിന്റെ ഭാഗമായി കർണാടകയിലെ മുഴുവൻ മാളുകളും, തിയേറ്ററുകളും, റസ്റ്റോറന്റുകളും, പബ്ബ്കളും ഒരാഴ്ച്ചത്തേക്ക് അടച്ചിടാനും സർക്കാർ നിർദേശിച്ചു. കൂടാതെ വിവാഹ ചടങ്ങുകളും ഒരാഴ്ചത്തേക്ക് ഒഴിവാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വൈറസ് പടരുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂട്ടം കൂടി നിൽക്കുന്നതും ഒഴിവാക്കാൻ നിർദേശമുണ്ട്. ബാംഗളൂരിലെ ഐ ടി മേഖലയിൽ ഉള്ളവർ വീട്ടിലുരുന്ന് വർക്ക്‌ ചെയ്യാനും നിർദേശിച്ചിട്ടുണ്ട്.

ഈ മാസം 14 മുതൽ 28 വരെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. ബാംഗളൂരിൽ സോഫ്റ്റ്‌വെയർ കമ്പനിയിൽ വർക്ക്‌ ചെയ്യുന്ന ഒരാൾക്ക് കൂടി കൊറോണ വൈറസ് സ്ഥിതീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 81 ആയി ഉയർന്നു. കൊറോണ ബാധിച്ചു ഇന്ത്യയിൽ മരിച്ച ആദ്യത്തെ വ്യക്തി കർണ്ണാടക സ്വദേശിയാണ്. ഇതെല്ലാം കണക്കിലെടുത്താണ് സർക്കാർ സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദേശം ഏർപ്പെടുത്തിയത്. ഉംറ തീർഥാടനത്തിനു പോയ കർണ്ണാടക കുൽബർഗി സ്വദേശിയായ മുഹമ്മദ് ഹുസൈൻ സിദ്ദിഖി (76) ആണ് കഴിഞ്ഞ ദിവസം കൊറോണ ബാധിച്ചു മരിച്ചത്. ഇയാളുമായി അടുത്തുടപഴകിയവരെ കണ്ടെത്താനുള്ള ശ്രമവും കർണാടക ആരോഗ്യ വകുപ്പ് നടത്തുന്നുന്നുണ്ട്.

-Advertisements-