Wednesday, April 24, 2024
-Advertisements-
KERALA NEWSകൊറോണ വൈറസ് ബാധിച്ചവരിൽ ബഹുഭൂരിപക്ഷവും രക്ഷപെടുന്നുണ്ടല്ലോ.. ഈ സാധനത്തിനു മരുന്നോ വാക്‌സിനോ ഇല്ലന്നും പറയുന്നു പിന്നെങ്ങനെ.?...

കൊറോണ വൈറസ് ബാധിച്ചവരിൽ ബഹുഭൂരിപക്ഷവും രക്ഷപെടുന്നുണ്ടല്ലോ.. ഈ സാധനത്തിനു മരുന്നോ വാക്‌സിനോ ഇല്ലന്നും പറയുന്നു പിന്നെങ്ങനെ.? ഷാബു പ്രസാദ് എഴുതുന്നു…

chanakya news
-Advertisements-

ലോകം കൊറോണ ഭീതിയിൽ തുടരുന്നു ഇന്ത്യയിലും പല ഭാഗങ്ങളിലായി കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കൊറോണ വൈറസിന് ഇതുവരെ മറന്നോ മറ്റ് പ്രതിരോധ സംവിധാനങ്ങളോ കണ്ടെത്തിയിട്ടില്ല പിന്നെങ്ങനെയാണ് രോഗബാധിതർ ജീവിതത്തിലേക്ക് തിരിച്ച് വരുന്നത് പലരും ഉന്നയിക്കുന്ന സംശയത്തിന് വ്യക്തമായ മറുപടിയുമായി ഷാബു പ്രസാദ്… അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം

നിരന്തരം വരുന്ന ഒരു ചോദ്യമാണിത്.. എന്താണ് രോഗം, എങ്ങനെയാണ് രോഗം മാറുന്നത് എന്ന് മനസ്സിലാക്കിയാലേ ഇതിനുത്തരം പറയാൻ കഴിയൂ.. നമ്മുടെ ശരീരത്തിന് ഒരു പ്രതിരോധ സംവിധാനമുണ്ട്, Immune system എന്നാണതിനു പറയുന്നത്.. ഏതൊരു അന്യവസ്തു, അഥവാ forign body ശരീരത്തിൽ കടന്നാലും ഈ Immune system പ്രതികരിക്കും. അതിനെ ആക്രമിക്കും.. നശിപ്പിക്കും.. ഒരു മരുന്നും കഴിക്കാതെ പനിയും ജലദോഷവുമടക്കം ഒട്ടുമിക്ക അസുഖങ്ങളും സ്വയം ഭേദമാകുന്നത് ഇങ്ങനെയാണ്.. മുറിവുകൾ തനിയെ ഉണങ്ങുന്നത് ഇങ്ങനെയാണ്.. അതേസമയം, ഈ പ്രതിരോധ സംവിധാനം ഏതെങ്കിലും തരത്തിൽ ബലം കുറയുകയോ തകരാറിൽ ആവുകയോ ചെയ്യുമ്പോൾ ആണ് അസുഖം മൂർച്‌ഛിക്കുന്നത്… അപ്പോഴാണ് ചികിത്സ വേണ്ടിവരുന്നത്… ഓരോരുത്തരുടെയും immune system അനുസരിച്ചാണ് രോഗത്തിന്റെയും ചികിത്സയുടെയും ഫലം… പ്രതിരോധ ശേഷി കൂടുതലുള്ള ആൾക്കാർക്ക് പലപ്പോഴും ഒരു ചികിത്സയും വേണ്ട… ഇല്ലങ്കിൽ വേണം… immune system ചെയ്യേണ്ട പണി പുറത്തു നിന്ന് നമ്മൾ ചെയ്യണം…

അതുകൊണ്ടാണ് ഒരേ സാഹചര്യത്തിൽ ഉണ്ടായിട്ടും ചിലർക്ക് കൊറോണ വന്നതും ചിലർക്ക് വരാത്തതും… ചിലർ മരിച്ചതും ചിലർ മരിക്കാത്തതും.. HIV വൈറസ് നശിപ്പിക്കുന്നത് നമ്മുടെ Immune system ആണ്..ആ വൈറസ് അല്ല ആളെ കൊള്ളുന്നത്. പ്രതിരോധ ശേഷി തീർത്തും ഇല്ലാതായ രോഗി ഒരു ജലദോഷം വന്നുപോലും മരിച്ചു പോകും.. ചികിത്സ എന്താണന്നു മനസ്സിലായില്ലേ… രോഗാണുവിനെ കൊല്ലുന്നതിനൊപ്പം പ്രതിരോധ ശേഷി വർദ്ധിപ്പിക്കുക കൂടി ചെയ്യുന്നതാണ് ചികിത്സ… ഏത് വൈറസിനും ഒരു ജീവിത ചക്രമുണ്ട്… അത്‌ കഴിഞ്ഞാൽ അത്‌ ചത്തു പോകും.. ആ സമയത്തിനുള്ളിൽ അവൻ അവന്റെ പണി ചെയ്യും.. കൊറോണ ചികിത്സയിൽ ചെയ്യുന്നത് വൈറസിന്റെ കാലയളവിനെ അതിജീവിക്കാൻ ശരീരത്തിന്റെ പ്രതിരോധശേഷിയെ തയ്യാറാക്കുക എന്നതാണ്. വൈറസിനെ നേരിട്ടാക്രമിക്കാൻ മരുന്നുകൾ ഇല്ലാത്തത് കൊണ്ട് ഇതാണ് ഫലപ്രദമായ മാർഗ്ഗം… കള്ളന്മാരെ തടയാൻ ശക്തമായ പൂട്ടുകൾ ഉണ്ടാക്കുന്നത് പോലെ… ആ പൂട്ടുകൾ തകർക്കാൻ അവൻ കൂടുതൽ വിഷമിക്കും, കൂടുതൽ സമയം എടുക്കും… അപ്പോഴേക്കും നേരം വെളുക്കും, അല്ലങ്കിൽ cctv പിടിക്കും.. പോലീസെത്തും.. നാട്ടുകാർ ഉണരും… കള്ളന്റെ കാര്യം കട്ടപ്പൊക…

ജീവിതസാഹചര്യം, ഭക്ഷണം, ശീലങ്ങൾ.. അങ്ങനെയങ്ങനെ പലപല കാരണങ്ങളാൽ ആണ് പ്രതിരോധ ശേഷി കുറയുന്നതും അസുഖങ്ങൾ പടരുന്നതും.. ഇതിനൊന്നും ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ട… ദുശീലങ്ങൾ ഒഴിവാക്കുക, ജങ്ക് ഫുഡ് കുറക്കുക, നല്ല ഭക്ഷണം കഴിക്കുക,ഭക്ഷണത്തിൽ കൂടുതൽ പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുക… ഒറ്റ വരിയിൽ പറഞ്ഞാൽ മാനം മര്യാദക്ക് ജീവിക്കുക… എങ്ങനെയായാലും അസുഖങ്ങൾ വരും… അസുഖം വന്നാൽ ഡോക്ടറെ കാണുക, ആവശ്യമെങ്കിൽ ചികില്സിക്കുക… മന്ത്രവാദത്തിനും, അന്ധവിശ്വാസങ്ങൾക്കും പിന്നാലേ പോകാതിരിക്കുക.

-Advertisements-