Wednesday, April 24, 2024
-Advertisements-
NATIONAL NEWSകൊറോണ വൈറസ് ബാധിച്ചു ഇന്ത്യയിൽ ഒരാൾകൂടി മരിച്ചു: ആകെ മരണം മൂന്നായി

കൊറോണ വൈറസ് ബാധിച്ചു ഇന്ത്യയിൽ ഒരാൾകൂടി മരിച്ചു: ആകെ മരണം മൂന്നായി

chanakya news
-Advertisements-

ലോകരാഷ്ട്രങ്ങളിൽ കൊറോണ വൈറസ് പടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ മരണം മൂന്നായി ഉയർന്നു. മുംബൈ കസ്തൂർബ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന 64 കാരനാണ് മരിച്ചത്. ദുബായിലായിരുന്ന ഇയാൾ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. നേരെത്തെ കർണാടക കുൽബർഗി സ്വദേശിയും, ഡൽഹി ജനക്പുരി സ്വദേശിയും വൈറസ് ബാധിച്ചു മരിച്ചിരുന്നു. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 125 ആയിട്ട് ഉയർന്നു.

ഏറ്റവും കൂടുതൽ ആളുകൾ വൈറസ് ബാധിച്ചു മരിച്ചത് മഹാരാഷ്ട്രയിൽ നിന്നുമാണ്. സംസ്ഥാനത്തു കനത്ത ജാഗ്രതാ നിർദേശവും, കൂടാതെ ഷോപ്പിംഗ് മാളുകൾക്കും, പബ്ബ്കൾക്കും, സ്വിമ്മിംഗ് പൂളുകൾക്കുമെല്ലാം നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട് മഹാരാഷ്ട്ര സർക്കാർ. അന്താരാഷ്ട്ര തലത്തിൽ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 7164 ആയി ഉയർന്നു. ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെട്ടത് ചൈനയിൽ നിന്നുമാണ്. 3226 പേർ മരിച്ചു. രണ്ടാമത് ഇറ്റലിയാണ്, 2158 പേർ ഇറ്റലിയിൽ മരണപ്പെട്ടു. അമേരിക്കയിൽ 87 പേരും മരിച്ചിട്ടുണ്ട്.

-Advertisements-