Friday, March 29, 2024
-Advertisements-
NATIONAL NEWSകൊറോണ വൈറസ്: ഷഹീൻബാഗ് സമരപന്തൽ ശൂന്യമായി

കൊറോണ വൈറസ്: ഷഹീൻബാഗ് സമരപന്തൽ ശൂന്യമായി

chanakya news
-Advertisements-

ഡൽഹി: കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയ ഡൽഹിയിലെ ഷഹീൻബാഗ് സമരപന്തലിൽ ആളും അനക്കവും ഒഴിഞ്ഞു. ദേശീയ മാധ്യമങ്ങൾ പുറത്ത് വിടുന്ന വർത്തയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊറോണ വൈറസ് പടരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് സമരക്കാർ ഷഹീൻബാഗിൽ നിന്നും പിന്മാറുന്നതെന്നും ചില സമര അനുകൂലികളായ മാധ്യമങ്ങൾ പറയുന്നു. എന്നാൽ സമരക്കാർ ഇത് നിഷേധിക്കുകയും ചെയ്യുന്നുണ്ട്.

സമരത്തിന്റെ തുടക്കത്തിലും ശേഷവുമെല്ലാം മാധ്യമങ്ങളുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ മാധ്യമങ്ങൾ വരുന്നത് കുറവാണെന്നും ചില സമരാനുകൂലികൾ പറയുന്നു. ഏഴ് റിപ്പോർട്ടർമാർ വരെ വന്നുകൊണ്ടിരുന്ന സമരപന്തലിൽ ഇപ്പോൾ ഒരാൾ പോലും വരുന്നില്ലെന്നാണ് സമരക്കാരുടെ വാദം. അതുപോലെതന്നെ സമരത്തിന്റെ തുടക്കത്തിൽ ബിരിയാണിയും മറ്റും ലഭിച്ചിരുന്നുവെന്നും ഇപ്പോൾ അതൊന്നും ലഭിക്കുന്നില്ലെന്നും അവർ പറയുന്നുണ്ട്.

ഇതൊക്കെ കൊണ്ട് ആളുകൾ സമരപന്തലിലേക്ക് വരാനും മടിക്കുന്നുവെന്നുള്ള കാര്യങ്ങളാണ് സമരാനുകൂലികൾ വ്യക്തമാക്കുന്നത്. ഷഹീൻബാഗിലെ സമരാനുകൂലികൾ റോഡിന് തടസം വരുത്തികൊണ്ട് പ്രധിഷേധം നടത്തുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. തുടർന്ന് ആളുകൾക്കു സഞ്ചരിക്കാനുള്ള റോഡ് തടസപ്പെടുത്തരുതെന്നു ചൂണ്ടികാട്ടി സമരം ഏതേലും വേദിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി സമരക്കാരോട് ആവശ്യപെട്ടിരുന്നു. എന്നാൽ ആ ശ്രമം വിജയിച്ചില്ല.

-Advertisements-