Saturday, April 20, 2024
-Advertisements-
INTERNATIONAL NEWSകൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാൽ വൈറസ് വ്യാപനം തടയാമെന്ന് ലോകാരോഗ്യസംഘടന

കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാൽ വൈറസ് വ്യാപനം തടയാമെന്ന് ലോകാരോഗ്യസംഘടന

chanakya news
-Advertisements-

ന്യൂയോർക്ക്: അന്താരാഷ്ട്ര തലത്തിൽ കോവിഡ് വൈറസ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ നിർദ്ദേശങ്ങൾ കർശനമായ രീതിയിൽ പാലിക്കണമെന്നും പാലിച്ചാൽ രോഗവ്യാപനം കുറയ്ക്കാൻ സാധിക്കുമെന്നും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. മാനദണ്ഡങ്ങൾ കൃത്യമായ രീതിയിൽ പാലിച്ചാൽ രോഗവ്യാപനത്തിന് നിയന്ത്രണം ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനം ഗെബ്രിയേസിസ് പറഞ്ഞു.

ആളുകൾ അനാവശ്യമായ രീതിയിൽ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും പരിശോധനകൾ കൃത്യമായ രീതിയിൽ നടത്തണമെന്നും ക്വാറന്റൈൻ വ്യവസ്ഥകൾ കൃത്യമായ രീതിയിൽ പാലിക്കണമെന്നും ഇതെല്ലാം കോവിഡ് വൈറസ് വ്യാപനം തടയുന്നതിന് ഗുണപ്രദമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകരാഷ്ട്രങ്ങൾ കോവിഡ് വൈറസിനെ നിയന്ത്രിക്കുന്നതിന് ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ഇതെന്നും ടെഡ്രോസ് അഥനം ഗെബ്രിയേസിസ് കൂട്ടിച്ചേർത്തു

-Advertisements-