Wednesday, April 24, 2024
-Advertisements-
KERALA NEWSകോടീശ്വരൻ എന്ന പേരും തീരാ ബാധ്യതകളും ബാക്കി ; ഒരു കോടി രൂപ ലോട്ടറിയടിച്ച നെന്മാറ...

കോടീശ്വരൻ എന്ന പേരും തീരാ ബാധ്യതകളും ബാക്കി ; ഒരു കോടി രൂപ ലോട്ടറിയടിച്ച നെന്മാറ സ്വദേശിക്ക് സമ്മാനത്തുക കിട്ടിയില്ല

chanakya news
-Advertisements-

നെന്മാറ : കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഭാഗ്യമിത്ര ലോട്ടറി ഭാഗ്യം കൊണ്ട് വന്നെങ്കിലും അയിലൂർ പട്ടുകാവ് സ്വദേശി മണിക്ക് കോടിപതി എന്ന പേര് മാത്രമാണ് ലഭിച്ചത്. ഈ വർഷം ജനുവരിയിൽ മണിയെടുത്ത ഭാഗ്യമിത്ര ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത് പേരിൽ മാത്രമാണെന്നും. സമ്മാനം ലഭിച്ചതായുള്ള ഫലം വന്നിട്ട് ഏഴ് മാസം കഴിഞ്ഞെങ്കിലും ഇതുവരെ പണം ലഭിച്ചില്ലെന്നും മണി പറയുന്നു.

2021 ജനുവരി മൂന്നിനാണ് ഭാഗ്യമിത്ര ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചത്. ഫലം പ്രഖ്യാപിച്ചതോടെ മണി കോടിപതിയായെങ്കിലും സമ്മാനതുക ഇതുവരെ മണിക്ക് ലഭിച്ചില്ല. ഫല പ്രഖ്യാപനത്തിന് ശേഷം ടിക്കറ്റുമായി തൊട്ടടുത്തുള്ള സഹകരണ ബാങ്കിൽ ചെന്നെങ്കിലും സാങ്കേതിക തടസങ്ങൾ ഉണ്ടെന്ന് പറഞ്ഞ് ടിക്കറ്റ് തിരികെ നൽകുകയായിരുന്നു.

തുടർന്ന് ടിക്കറ്റുമായി കേരള ബാങ്കിനെ സമീപിച്ച മണിയിൽ നിന്നും ടിക്കറ്റ് വാങ്ങിയ ബാങ്ക് അധികൃതർ കഴിഞ്ഞ ഏഴ് മാസത്തോളമായി സാങ്കേതിക കാരണങ്ങൾ പറഞ്ഞ് മണിയെ മടക്കി അയക്കുകയാണെന്ന് മണി പറയുന്നു. തിരുവനന്തപുരത്തെ ലോട്ടറി ഡയറക്ടറേറ്റ് ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും ഉടൻ ലഭിക്കുമെന്ന് മാത്രമാണ് മറുപടി ലഭിച്ചത്. എപ്പോ ലഭിക്കുമെന്ന് ഉറപ്പില്ലെന്നും മണി പറയുന്നു.

അതേസമയം ലോട്ടറി തുക ലഭിക്കുമെന്ന ഉറപ്പിൽ പ്രാഥമിക സഹകരണ സംഘം 50000 രൂപ വായ്‌പ്പാ അനുവദിച്ചിരുന്നു അത് തിരിച്ചടക്കാനുള്ള നോട്ടീസ് ലഭിച്ചിരിക്കുകയാണെന്നും മണി പറയുന്നു. ഇതൊന്നും കൂടാതെ ലോട്ടറി തുക പ്രതീക്ഷിച്ച് മകളുടെ വിവാഹം നിശ്ചയിച്ചെങ്കിലും പണം ലഭിക്കാത്തതിനെ തുടർന്ന് വിവാഹം മുടങ്ങുമോ എന്ന ഭയത്തിലാണെന്ന് കുടുംബമെന്നും മണി സങ്കടത്തോടെ പറയുന്നു.

ലോട്ടറി ലഭിച്ചത് നാട്ടിൽ പാട്ടായതിനാൽ നേരത്തെ ചെയ്തിരുന്ന കൂലിപ്പണിക്ക് പോലും ഇപ്പോൾ ആരും വിളിക്കുന്നില്ലെന്നും. അമ്മയ്ക്ക് മരുന്ന് വാങ്ങാൻ പോലും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് താനെന്നും മാണി പറയുന്നു. നിലവിൽ ഇപ്പോൾ കോടീശ്വരൻ എന്ന വിളിപ്പേര് മാത്രമേ തനിക്കുള്ളൂ എന്നും മണി പറയുന്നു.

-Advertisements-