Saturday, April 20, 2024
-Advertisements-
KERALA NEWSകോട്ടയം കുറവിലങ്ങാട് ദേശിയ പാതയിൽ ടോറസ് വണ്ടി കാറിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

കോട്ടയം കുറവിലങ്ങാട് ദേശിയ പാതയിൽ ടോറസ് വണ്ടി കാറിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

chanakya news
-Advertisements-

കോട്ടയം : കോട്ടയം കുറവിലങ്ങാട് ദേശിയ പാതയിൽ ടോറസ് വണ്ടി കാറിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പത്തനംതിട്ട അടൂർ സ്വദേശികളായ കുട്ടൻ, മനോജ് എന്നിവരാണ് മരിച്ചത്. ബന്ധുവായ യുവാവിനെ വിദേശത്തേക്ക് യാത്രയാക്കാനായി എയർപോർട്ടിൽ എത്തിയാതായിരുന്നു ഇരുവരും. ബന്ധുവിനെ യാത്രയാക്കി മടങ്ങുന്ന വഴിയാണ് അപകടം സംഭവിച്ചത്.

മോനിപ്പള്ളിയിൽ എത്തിയപ്പോൾ ഇവർ സഞ്ചരിച്ച കാറിൽ അമിത വേഗതയിലെത്തിയ ടോറസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാക്കൾ സഞ്ചരിച്ച കാർ പൂർണമായും തകർന്നു. കാറിൽ ഇടിച്ചതിന് ശേഷം നിയന്ത്രണംവിട്ട ടോറസ് തൊട്ടടുത്തുള്ള പറമ്പിലേക്ക് ഇടിച്ച് കയറി നിൽക്കുകയായിരുന്നു. അപകടം നടന്നയുടനെ കാർ വെട്ടിപ്പൊളിച്ച് നാട്ടുകാർ യുവാക്കളെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മോനിപ്പള്ളി മേഘലയിൽ അപകടം പതിവാണെന്ന് നാട്ടുകാർ പറയുന്നു. നിരവധി വളവുകളും ഇറക്കങ്ങളുമുള്ള റോഡിലൂടെ വരുന്നവർ റോഡിനെ കുറിച്ച് അറിയാത്തതിനാൽ അപകടത്തിൽ പെടുകയാണെന്ന് നാട്ടുകാർ പറയുന്നു.

-Advertisements-