Friday, March 29, 2024
-Advertisements-
KERALA NEWSകോതമംഗലത്ത് കന്യാസ്ത്രി മഠത്തിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

കോതമംഗലത്ത് കന്യാസ്ത്രി മഠത്തിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

ഇടുക്കി : കോതമംഗലത്ത് കന്യാസ്ത്രീ മഠത്തിലെ സന്യസ്ത വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എസ്.എച്ച് കോൺവെന്റിലെ സന്യസ്ത വിദ്യാർത്ഥിനിയും തൊടുപുഴ സ്വദേശിനിയുമായ അനു അലക്സ് നെയാണ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രി നടന്ന പ്രാർത്ഥനയിൽ പങ്കെടുക്കാൻ എത്താത്തതിനെ തുടർന്ന് മുറിയിലെത്തി അന്തേവാസികൾ അന്വേഷിച്ചപ്പോഴാണ് അനുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോൺവെന്റ് അധികൃതർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരിക്കുന്നതിന് മുൻപ് അനു അലക്സ് എഴുതിയെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു. കുറിപ്പിലെ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. കോതമംഗലം പോലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ആശുപത്രി നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

-Advertisements-