Friday, March 29, 2024
-Advertisements-
KERALA NEWSകോഴിക്കോട് കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറ്

കോഴിക്കോട് കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറ്

chanakya news
-Advertisements-

കോഴിക്കോട്: നാദാപുരത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ് ഉണ്ടായി. ബോംബേറിൽ ആളപായമില്ല. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് അജ്ഞാത സംഘം ബോംബേറു നടത്തിയത്. ബോംബേറിൽ ഓഫീസിന്റെ ജനൽചില്ലുകൾ തകർന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ആരാണെന്നുള്ള കാര്യം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. എന്നാൽ സംഭവത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം ആരോപിക്കുന്നു.

ബോംബെറുമായി ബന്ധപ്പെട്ട കോഴിക്കോട് ഡിസിസി ഇതുവരെ ഔദ്യോഗിക വിശദീകരണം ഒന്നും നടത്തിയിട്ടില്ല. നാദാപുരം പോലീസ് സ്ഥലത്തെത്തുകയും പരിശോധനകൾ നടത്തിയശേഷം ഓഫീസിന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം വെഞ്ഞാറമൂട് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ കോൺഗ്രസ് പ്രവർത്തകർ വെട്ടിക്കൊന്ന സംഭവത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധത്തെ തുടർന്ന് ചിലയിടങ്ങളിൽ കോൺഗ്രസിന്റെ ഓഫീസുകൾക്ക് നേരെ ആക്രമണങ്ങൾ നടത്തുകയും ചെയ്തിരുന്നു.

-Advertisements-