Friday, March 29, 2024
-Advertisements-
ENTERTAINMENTകോവിഡ് കാരണം ജീവിത ശൈലി മാറി കൂടെ തന്റെ ശരീരവും മാറിയെന്ന് രേഷ്മ രാജൻ

കോവിഡ് കാരണം ജീവിത ശൈലി മാറി കൂടെ തന്റെ ശരീരവും മാറിയെന്ന് രേഷ്മ രാജൻ

chanakya news
-Advertisements-

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ കൂടി അഭിനയ രംഗത്ത് എത്തിയ നടിയാണ് രേഷ്മ രാജൻ. ആദ്യ സിനിമ തന്നെ വിജയമായി മാറിയതോടെ നിരവധി അവസരങ്ങളാണ് രേഷ്മ തേടി പിന്നീട് മലയാള സിനിമയിൽ നിന്നും എത്തിയത്. രേഷ്മയുടെ പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. തടി കുറച്ച് പുത്തൻ ലൂക്ക് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ജിമ്മിൽ ഒന്നും പോകാതെ തന്നെയാണ് താരം ശരീര ഭാരം കുറച്ചിരിക്കുന്നത്. പൃഥ്വിരാജ് ബിജുമേനോൻ എന്നിവർ നായക വേഷത്തിൽ എത്തിയ അയ്യപ്പനും കോശിയിലുമാണ് താരം ഏറ്റവും ഒടുവിലായി അഭിനയിച്ചത്. തന്റെ രൂപ മാറ്റതെ കുറിച്ച് തുറന്ന് പറയുകയാണ് താരം ഇപ്പോൾ. അയ്യപ്പനും കോശിയുടെയും ഷൂട്ടിങ് സമയത്ത് തന്നെ വേറൊരു സിനിമയ്ക്കായി താൻ ശരീര ഭാരം കുറയ്ക്കാൻ തുടങ്ങിയിരുന്നുവെന്നും എന്നാൽ കൊറോണ വന്നതോടെ ആ പ്ലാൻ ഇടയ്ക്ക് നിന്ന് പോയെന്നും താരം പറയുന്നു.
reshma
എന്നാൽ ലോക്ക് ഡൌൺ സമയത്ത് ജീവിത ശൈലി മാറിയപ്പോൾ ശരീരവും മാറിയെന്നും അങ്ങനെ വീണ്ടും ശരീരം ശ്രദ്ധിക്കാൻ തുടങ്ങിയെന്നും രേഷ്മ രാജൻ പറയുന്നു. രാവിലെയും വൈകിട്ടും ചേട്ടൻ ഒപ്പം ഷട്ടിൽ കളി പതിവാക്കിയെന്നും അതുപോലെ തന്നെ മധുരം കഴിക്കുന്നത് ഒഴുവാക്കിയെന്നും താരം പറയുന്നു. താൻ പങ്കുവെച്ച ഫോട്ടോകൾക്ക് നല്ല അഭിപ്രായം വന്നപ്പോഴാണ് തനിക്ക് മാറ്റം വന്ന കാര്യം ബോധ്യം വന്നതെന്നും രേഷ്മ രാജൻ വെളിപ്പെടുത്തുന്നു

-Advertisements-