Friday, March 29, 2024
-Advertisements-
ENTERTAINMENTകോവിഡ് കാലത്ത് വിവാഹം നടത്തിയാൽ ഹണിമൂൺ എങ്ങോട്ട് ആയിരിക്കും? ഉത്തരവുമായി മിയയും അശ്വിനും

കോവിഡ് കാലത്ത് വിവാഹം നടത്തിയാൽ ഹണിമൂൺ എങ്ങോട്ട് ആയിരിക്കും? ഉത്തരവുമായി മിയയും അശ്വിനും

chanakya news
-Advertisements-

മലയാള സിനിമയിലെ സൂപ്പർ താരം മിയ ജോർജ് വിവാഹിതയാകുന്നു എന്നുള്ള വാർത്ത അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ശ്രദ്ധനേടിയിരുന്നു. എറണാകുളം സ്വദേശിയായ അശ്വിനുമായാണ് മിയയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ ഇടം നേടിയിരുന്നു.

കോവിഡ് കാലത്ത് വിവാഹം കഴിഞ്ഞാൽ ഹണിമൂൺ എങ്ങോട്ട് ആയിരിക്കുമെന്നുള്ള ചോദ്യത്തിന് മിയയുടെ ഭാവി വരന്റെ ഉത്തരം ഇങ്ങനെയായിരുന്നു. മിയയ്ക്ക് ഈ ലോകത്തിൽ ഏറ്റവും ബ്യൂട്ടിഫുൾ പ്ലേസ് പാലയാണ്. ഞങ്ങൾ എറണാകുളത്തു നിന്നും പാലായിലേക്ക് പാലയിൽ നിന്നും എറണാകുളത്തേക്ക് അങ്ങനെ പൊയ്ക്കൊണ്ടിരിക്കും എന്നായിരുന്നു അശ്വിന്റെ മറുപടി. മിയയുടെ മാതാവ് മാട്രിമോണി സൈറ്റിൽ നിന്നാണ് മിയയ്ക്ക് വരനെ കണ്ടെത്തിയത്.

-Advertisements-