Friday, March 29, 2024
-Advertisements-
KERALA NEWSകോവിഡ് പശ്ചാത്തലത്തിൽ ഡ്രൈവിംഗ് ലേണേഴ്‌സ് ടെസ്റ്റ്‌ നാളെ മുതൽ വീട്ടിലിരുന്നെഴുതാം

കോവിഡ് പശ്ചാത്തലത്തിൽ ഡ്രൈവിംഗ് ലേണേഴ്‌സ് ടെസ്റ്റ്‌ നാളെ മുതൽ വീട്ടിലിരുന്നെഴുതാം

chanakya news
-Advertisements-

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിർത്തി വെച്ചിരുന്ന ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റുകൾ ജൂലൈ 1 മുതൽ പുനരാരംഭിക്കാനുള്ള തീരുമാനവുമായി ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സംസ്ഥാനത്ത് ഓൺലൈൻ വഴിയായിരിക്കും ടെസ്റ്റ്‌ നടത്തുക. കോവിഡ് വൈറസുമായി ബന്ധപ്പെട്ടു രോഗവ്യാപനം തടയുന്നതിനായി മോട്ടർ വാഹനവകുപ്പിന്റെ ഓഫിസുകളിൽ അപേക്ഷകർ നേരിട്ടു ഹാജരാകുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നടപടി സർക്കാർ കൈക്കൊണ്ടത്.

ഓൺലൈൻ വഴി അപേക്ഷിച്ചിട്ടുള്ളവർക് അവരുടെ സ്ഥലങ്ങളിരുന്നു കൊണ്ട് കമ്പ്യൂട്ടറോ മൊബൈൽ ഫോണോ ഉപയോഗിച്ച്കൊണ്ട് ടെസ്റ്റിൽ പങ്കെടുക്കാനുള്ള സൗകര്യമൊരുക്കാൻ മോട്ടർ വാഹന വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ടെസ്റ്റ്‌ പാസ്സാകുന്നവർക്ക് ഓൺലൈനായി തന്നെ ലേണേഴ്‌സ് ലൈസൻസ് നൽകുന്നതിനും അവർക്ക് അതിന്റെ പ്രിന്റ് എടുക്കാൻ കഴിയുന്ന തരത്തിലുമുള്ള ക്രമീകരണങ്ങളാണ് മോട്ടർ വകുപ്പ് നടപ്പാക്കുന്നത്. ആറു മാസം കഴിയുമ്പോൾ പുതുക്കേണ്ടി വന്നാൽ ഓൺലൈൻ വഴി തന്നെ ഇത് പുതുക്കാനുള്ള സൗകര്യവുമുണ്ട്.

-Advertisements-