Friday, March 29, 2024
-Advertisements-
KERALA NEWSകോവിഡ് പ്രതിരോധത്തിൽ മികച്ചു നിൽക്കുന്ന ന്യൂസ്ലന്റിനെയും സ്വീഡനെയും വിളിക്കാതെ ചൈനയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണോ ശ്രീമതി ടീച്ചറെ...

കോവിഡ് പ്രതിരോധത്തിൽ മികച്ചു നിൽക്കുന്ന ന്യൂസ്ലന്റിനെയും സ്വീഡനെയും വിളിക്കാതെ ചൈനയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണോ ശ്രീമതി ടീച്ചറെ വിളിച്ചതെന്ന് കെ എം ഷാജി

chanakya news
-Advertisements-

കോഴിക്കോട്: ആരോഗ്യമന്ത്രി കെ കെ ശൈലജ യുഎൻ സെമിനാറിൽ പങ്കെടുത്തപ്പോൾ സംസാരിച്ചത് പി ആർ വർക്കർ ആണെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. യുഎൻ ശൈലജ ടീച്ചറെ ക്ഷണിച്ചത് ചൈനയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണന്നുള്ള കാര്യത്തിൽ സംശയം ഉണ്ടെന്നു ഷാജി പറഞ്ഞു. യുഎൻ വെബ്മിനാറിൽ ശ്രീമതി ടീച്ചർ പോയതിൽ സന്തോഷമുണ്ടെന്നും എന്നാൽ ഉമ്മൻചാണ്ടിയെ നിങ്ങൾ കളിയാക്കിയത് പോലെ ഞങ്ങൾ കളിയാക്കുന്നില്ലെന്നും കെ എം ഷാജി പറഞ്ഞു.

കോവിഡിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഏറ്റവും മുൻപന്തിയിൽ നിന്നത് ന്യൂസിലൻഡും സ്വീഡനും ആണ്. എന്നാൽ ശ്രീമതിടീച്ചർ പങ്കെടുത്ത യുഎൻ വെബ് സെമിനാറിൽ ന്യൂസലണ്ടിൽ നിന്നും സ്വീഡനിൽ നിന്നും പ്രതിനിധികളില്ലായിരുന്നുവെന്നും നിങ്ങൾ ക്ഷണിക്കപ്പെട്ടത് ഒരു പിആർ വർക്കറാണന്ന് എല്ലാവർക്കുമറിയാമെന്നും അദ്ദേഹം പറഞ്ഞു. ചൈനയുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്നുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഡബ്ലിയു ഡി എച്ച് ഒയുമായി യൂറോപ്യൻ യൂണിയനും യുഎസും ബന്ധം മാറ്റി നിർത്തിയിട്ടുണ്ട്. ആയതിനാൽ അവിടുന്ന് ഉള്ളവരെ ക്ഷണിക്കുകയുമില്ല.

ചൈനയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ടീച്ചറെ നിങ്ങളെ വിളിച്ചതെന്നും അല്ലെങ്കിൽ ന്യൂസലന്റിനെയും സ്വീഡനെയും വിളിക്കേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു. കോവിഡ് സമയത്ത് രാഷ്ട്രീയം പറയരുതെന്നാണ് മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുന്നത്. എന്നാൽ നിങ്ങൾ മുല്ലപ്പള്ളിക്കെതിരെ കുരച്ചു ചാടുന്നു, കൂടാതെ ഷുക്കൂർ മാരെ ഉണ്ടാകുമെന്ന് ഡിവൈഎഫ്ഐക്കാർ വിളിച്ചുപറയുന്നു. അതൊന്നും ഒരു രാഷ്ട്രീയല്ലേ. ഒരു മാസ്ക് തന്ന് തങ്ങളുടെ വാമൂടി വെക്കാമെന്ന് സർക്കാർ കരുതണ്ടെന്നും കെ എം ഷാജി കൂട്ടിച്ചേർത്തു.

-Advertisements-