Saturday, April 20, 2024
-Advertisements-
NATIONAL NEWSകോവിഡ് പ്രതിസന്ധി രാജ്യത്തെ പാവപ്പെട്ടവരെ കൂടുതലായി ബാധിച്ചു: ഈ ഘട്ടത്തിൽ സർക്കാർ അവർക്കൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കോവിഡ് പ്രതിസന്ധി രാജ്യത്തെ പാവപ്പെട്ടവരെ കൂടുതലായി ബാധിച്ചു: ഈ ഘട്ടത്തിൽ സർക്കാർ അവർക്കൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

chanakya news
-Advertisements-

ഡൽഹി: രാജ്യത്തെ സാമ്പത്തിക മേഖല ശക്തിയോടെ തിരിച്ചു വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിലൂടെ പറഞ്ഞു. രാജ്യത്തെ വ്യവസായ മേഖലകൾ പതിയെ തിരിച്ചു വരികയാണെന്നും അതിലൂടെ സമ്പദ്വ്യെവസ്ഥ ഉയർന്നു വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ തൊഴിലാളികൾക്കൊപ്പമാണ് സർക്കാരെന്നും രാജ്യത്തിന്റെ ഉയർച്ചയ്ക്ക് വേണ്ടിയുള്ള പോരാട്ടം നയിക്കുന്നത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മറ്റു രാജ്യങ്ങളിൽ ഉള്ളതുപോലെ ഇന്ത്യയിൽ രോഗവ്യാപനം കുറവാണെന്നും നമ്മൾ ശ്രദ്ധയോടെ മുന്നോട്ട് പോകണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.

കൊറോണ മൂലമുള്ള പ്രതിസന്ധി എല്ലാ മേഖലകളിലും ബാധിച്ചുവെന്നും രാജ്യം നേരിടുന്നത് വ്യത്യസ്തമായ രീതിയിലുള്ള വെല്ലുവിളി ആണെന്നും നിലവിലെ സാഹചര്യം രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ കൂടുതലായി ബാധിച്ചുവെന്നും അവർക്കൊപ്പം രാജ്യം നിലകൊള്ളുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

-Advertisements-