Thursday, March 28, 2024
-Advertisements-
NATIONAL NEWSകോവിഡ് ഭീതിയിൽ വലയുന്ന ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധനവില വർധനവ്

കോവിഡ് ഭീതിയിൽ വലയുന്ന ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധനവില വർധനവ്

chanakya news
-Advertisements-

രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ് പത്ത് ദിവസം തുടർച്ചയായി വില വർദ്ധനവ്. ഡീസലിന് 54 പൈസയും പെട്രോളിന് 47 പൈസയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന് 5.48 രൂപയും ഡീസലിന് 5 . 51 രൂപയുമാണ് വര്‍ധിച്ചത്.

ഈ മാസം ഏഴുമുതലാണ് എണ്ണ കമ്പനികൾ വില കൂട്ടാൻ ആരംഭിച്ചത് പത്ത് ദിവസം തുടർച്ചയായി വില കൂടിയതോടെ പെട്രോളിന് 5.48 രൂപയും ഡീസലിന് 5 . 51 രൂപയും വർധിച്ചു. വിലവര്ധനവ് രണ്ടാഴ്ച കൂടി തുടരുമെന്നാണ് എണ്ണ കമ്പനികൾ പറയുന്നത്.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ നികുതി വർധിപ്പിച്ചതാണ് വില കൂടാൻ കാരണം. കേന്ദ്രസർക്കാർ 13 രൂപ നികുതി ഈടാക്കുമ്പോൾ സംസ്ഥാന സർക്കാർ 30 രൂപ നികുതി ഈടാക്കുകയാണ്. ഇന്ധന വില വർധനവിനെതിരെ സിപിഎം ഇന്ന് പ്രതിഷേധ ദിനം ആചരിക്കും രണ്ട് ലക്ഷം കേന്ദ്രങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിക്കുക.

-Advertisements-