Thursday, April 25, 2024
-Advertisements-
KERALA NEWSകോവിഡ് വ്യാപനം രൂക്ഷമായതിനാൽ ബാങ്ക് ഇടപാടുകാരുടെ സമയക്രമത്തിൽ മാറ്റം വരുത്തി

കോവിഡ് വ്യാപനം രൂക്ഷമായതിനാൽ ബാങ്ക് ഇടപാടുകാരുടെ സമയക്രമത്തിൽ മാറ്റം വരുത്തി

chanakya news
-Advertisements-

തിരുവനന്തപുരം: കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇന്ന് മുതൽ ഇടപാടുകാർക്ക് ബാങ്ക് സന്ദർശിക്കുന്നതിന് സമയ ക്രമീകരണം ഏർപ്പെടുത്തി. സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ വായ്പകൾക്കും മറ്റുള്ള ഇടപാടുകളുമായി എത്തുന്നവർക്ക് നിയന്ത്രണമില്ലെന്നും സംസ്ഥാനതല ബാങ്കേഴ്സ് സമിതി അറിയിച്ചിട്ടുണ്ട്. സേവിംഗ്സ് അക്കൗണ്ടുകളുടെ നമ്പരുകളുടെ ക്രമത്തിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. രാവിലെ 10നും 12നും ഇടയിൽ 1 മുതൽ 3 വരെ അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ട് നമ്പർ ഉള്ളവർ മാത്രമേ സന്ദർശനം നടത്താവൂ. ഉച്ചയ്ക്ക് 12 മുതൽ രണ്ടു വരെ നാലുമുതൽ ഏഴുവരെ അക്കങ്ങളിൽ അവസാനിക്കുന്ന ബാങ്ക് അക്കൗണ്ട് ഉള്ളവർ മാത്രമേ ബാങ്കിൽ ഇടപാടുകൾക്കായി സന്ദർശനം നടത്താവൂ.

8 മുതൽ 9 വരെയുള്ള അക്കത്തിൽ അവസാനിക്കുന്നവർ രണ്ടര മുതൽ മൂന്ന് വരെയും ബാങ്കുകളിൽ ഇടപാടുകൾക്കായി സന്ദർശനം നടത്താം. കോവിഡ് സാഹചര്യം കണക്കിലെടുത്ത് സെപ്റ്റംബർ 5 വരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ തലത്തിലുള്ള ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശമനുസരിച്ച് ചില മേഖലകളിൽ സമയ ക്രമീകരണങ്ങൾ മാറ്റം വരുത്തിയേക്കും. കൃത്യസമയം അതാത് ബാങ്കുകളുടെ ശാഖകളിൽ പ്രദർശിപ്പിക്കുകയും ചെയ്യും.

-Advertisements-