Thursday, March 28, 2024
-Advertisements-
NATIONAL NEWSകോവിഡ് 19: കേന്ദ്രത്തോട് ലോക്ക് ഡൗൺ നീട്ടണമെന്നുള്ള ആവശ്യവുമായി ആറു സംസ്ഥാനങ്ങൾ

കോവിഡ് 19: കേന്ദ്രത്തോട് ലോക്ക് ഡൗൺ നീട്ടണമെന്നുള്ള ആവശ്യവുമായി ആറു സംസ്ഥാനങ്ങൾ

chanakya news
-Advertisements-

ഡൽഹി: രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് ആറ് സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ബംഗാൾ, ബിഹാർ, പഞ്ചാബ്, മഹാരാഷ്ട്ര, അസം, തെലുങ്കാന എന്നീ സംസ്ഥാനങ്ങളാണ് ഇതുസംബന്ധിച്ച് ഉള്ള കാര്യം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിമാർ വീഡിയോ കോൺഫറൻസിലൂടെ നടത്തിയ യോഗത്തിലാണ് ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യം ഉന്നയിച്ചത്.

മെയ് 17 നാണ് മൂന്നാംഘട്ട ലോക്ക് ഡൗൺ അവസാനിക്കുന്നത്. എന്നിരുന്നാലും പല സംസ്ഥാനങ്ങളിലും കൊറോണ വൈറസ് വ്യാപ്തി വർധിച്ചുവരികയാണ്. ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിടൽ മാർഗ നിർദേശങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിനു വേണ്ടി ഉള്ള അവകാശം സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് കേരളമടക്കമുള്ള ചില സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി സന്തുലിതമായ സമീപനമാണ് വരുന്ന ദിവസങ്ങളിൽ സംസ്ഥാനങ്ങൾ നടപ്പാക്കേണ്ടതെന്നും പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് പറഞ്ഞിട്ടുണ്ട്.

-Advertisements-