Thursday, April 25, 2024
-Advertisements-
NATIONAL NEWSകോവിഡ് 19: കേരളത്തിന് 1276 കോടി രൂപ കേന്ദ്രം അനുവദിച്ചു

കോവിഡ് 19: കേരളത്തിന് 1276 കോടി രൂപ കേന്ദ്രം അനുവദിച്ചു

chanakya news
-Advertisements-

ഡൽഹി: റവന്യു കമ്മി പരിഹരിക്കുന്നതിനായി രാജ്യത്തെ 14 സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ഈ മാസത്തെ ഗഡുവായി 6195.08 കോടി രൂപ നൽകാൻ തീരുമാനമെടുത്തു കേന്ദ്ര ധനമന്ത്രാലയം. ഇതിൽ 1276 കോടി രൂപയാണ് കേരളത്തിനുള്ള വിഹിതം. നിലവിലെ സാഹചര്യത്തിൽ ധനകമ്മി പരിഹരിക്കുന്നതിനായി 2020 -21 വർഷത്തിലേക്ക് 15323 കോടി രൂപ നൽകണമെന്ന് 15 ആം ധനകാര്യ കമ്മീഷൻ കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്തത്. രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ കൊറോണ വൈറസ് നിയന്ത്രണ വിധേയമാകാത്ത സ്ഥിതിയെ തുടർന്ന് 17 നു ശേഷവും ഇളവോടു കൂടി ലോക്ക് ഡൌണ്‍ തുടരേണ്ട സാഹചര്യം വരുന്നത് കൊണ്ടാണ് ലോക്ക് ഡൗണിനു ആവശ്യമായിട്ടുള്ള ഇളവുകളെ കുറിച്ച് 15 നകം അറിയിക്കണമെന്ന് സംസ്ഥാന മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടത്.

നിലവിലെ സാഹചര്യത്തിൽ ദീർഘദൂര ട്രെയിൻ സർവീസുകൾ മാത്രമാണ് അനുവദിക്കുന്നതെന്നും മറ്റു സർവീസുകൾക്കുള്ള വിലക്കുകൾ തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്നവരെയും വ്യവസായ തൊഴിൽ മേഖലകളെ ഉദ്ദേശിച്ചുമാണ് ദീർഘദൂര സർവീസുകൾ തുടങ്ങുന്നത്. കൂടാതെ രാജ്യത്തെ ഓൺലൈനിൽ ഉള്ള പഠനരീതി വ്യാപിപ്പിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചും പ്രധാനമന്ത്രി സൂചിപ്പിച്ചിട്ടുണ്ട്.

-Advertisements-