Wednesday, April 24, 2024
-Advertisements-
KERALA NEWSകോവിഡ് 19 വിലക്ക് ലംഘിച്ചു തൃശ്ശൂരിൽ ജുമാമസ്ജിദിൽ പ്രാർത്ഥന: ഒൻപതു പേരെ അറസ്റ്റ് ചെയ്തു

കോവിഡ് 19 വിലക്ക് ലംഘിച്ചു തൃശ്ശൂരിൽ ജുമാമസ്ജിദിൽ പ്രാർത്ഥന: ഒൻപതു പേരെ അറസ്റ്റ് ചെയ്തു

chanakya news
-Advertisements-

ത്രിശൂർ: കൊറോണ വൈറസ്പടരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്ത് ലോക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തെ മറികടന്നുകൊണ്ട് ത്രിശൂർ കുന്നംകുളത്ത് ജുമാമസ്ജിദിൽ പ്രാർത്ഥന നടത്തിയ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടാതെ ഏഴ് പേർ ഓടി രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. മദ്രസയിൽ പ്രാർത്ഥന നടക്കുന്നുണ്ടെന്ന വിവരം അറിഞ്ഞ് പോലീസ് സംഘം സ്ഥലത്ത് എത്തുകയായിരുന്നു.

ഓടി രക്ഷപ്പെട്ടവർക്കെതിരെ കർശനമായ രീതിയിലുള്ള നടപടികൾ കൈക്കൊള്ളുമെന്ന് പോലീസ് അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ പൊതു സ്ഥലങ്ങളിലോ ആരാധനാലയങ്ങളിലോ ആളുകൾ കൂടുന്നത് നിയമലംഘനമാണ്. കൊറോണാ വൈറസിനെ പ്രതിരോധിക്കുന്നതിന് വേണ്ടി സർക്കാരും ആരോഗ്യവകുപ്പും രാപകലില്ലാതെ കഷ്ടപ്പെടുന്ന വേളയിലാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായിരിക്കുന്നത്.

-Advertisements-