Friday, March 29, 2024
-Advertisements-
NATIONAL NEWSകോൺഗ്രസ്‌ നേതാവ് സച്ചിൻ പൈലറ്റ് ബിജെപിയിലേക്ക്? രാജസ്ഥാൻ കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു

കോൺഗ്രസ്‌ നേതാവ് സച്ചിൻ പൈലറ്റ് ബിജെപിയിലേക്ക്? രാജസ്ഥാൻ കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു

chanakya news
-Advertisements-

ഡൽഹി: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെല്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും രാജസ്ഥാൻ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുകയാണ്. എന്നാൽ ഇതിനിടയ്ക്ക് സച്ചിൻ പൈലറ്റ് ബിജെപി നേതാക്കളുമായി ചർച്ച നടത്തിയതായുള്ള വാർത്തകൾ ഉയർന്നുവരുന്നുണ്ട്. മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ പ്രതിസന്ധിയിലാക്കികൊണ്ട് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേരുകയും തുടർന്ന് കോൺഗ്രസിന് അധികാരത്തിൽ നിന്നും താഴെ ഇറങ്ങേണ്ടിയും വന്നിരുന്നു. തരത്തിൽ രാജസ്ഥാനിലും ആവർത്തിക്കുമെന്നാണ് കരുതുന്നത്.

സച്ചിൻ പൈലറ്റും എംഎൽഎമാരും ബിജെപിയുമായി സംസാരിച്ചത് സംബന്ധിച്ചുള്ള വിവരങ്ങൾ ദേശീയ വാർത്ത ഏജൻസിയായ എഎൻഐ പുറത്തുവിട്ടിരുന്നു. കോവിഡ് വൈറസ് പശ്ചാത്തലത്തിൽ അശോക് ഗെലോട്ട് സ്വീകരിക്കുന്ന നടപടികളിൽ സച്ചിൻ പൈലറ്റിനും മറ്റ് എംഎൽഎമാർക്കും വിയോജിപ്പുണ്ട്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് രാജസ്ഥാൻ കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നത്.

-Advertisements-