Thursday, April 25, 2024
-Advertisements-
ENTERTAINMENTകോൺട്രാക്ടർ മൂന്ന് ലക്ഷം രൂപ ചോദിച്ചു ; ബിഗ് ബോസ് താരം ഫിറോസ് ഖാന്റെ വീട്...

കോൺട്രാക്ടർ മൂന്ന് ലക്ഷം രൂപ ചോദിച്ചു ; ബിഗ് ബോസ് താരം ഫിറോസ് ഖാന്റെ വീട് അടിച്ച് തകർത്തതായി പരാതി

chanakya news
-Advertisements-

കൊല്ലം : ബിഗ് ബോസ് താരം ഫിറോസ് ഖാന്റെ വീട് അടിച്ച് തകർത്തതായി പരാതി. നിർമ്മാണത്തിലിരിക്കുന്ന വീടാണ് ഒരു സംഘം ആളുകളെത്തി അടിച്ച് തകർത്തത്. വീടിന്റെ ജനൽ ചില്ലുകളും ടൈലുകളും അടിച്ച് തകർത്തതായി പരാതിയിൽ പറയുന്നു.

വീട് പണിയാൻ കരാർ എടുത്ത കോൺട്രാക്ടറാണ് വീട് അടിച്ച് തകർത്തതെന്ന് ഫിറോസ് ഖാനും ഭാര്യ സജ്ജനയും പറയുന്നു. എന്നാൽ ഇവരുടെ ആരോപണം കോൺട്രാക്ടർ നിഷേധിച്ചു. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് വീടിന് നേരെ ആക്രമണമുണ്ടായത്. വീടിന്റെ പണികൾ പൂർത്തിയാകാൻ ബാക്കി നിൽക്കെ കോൺട്രാക്ടർ ആയ കൊല്ലം സ്വദേശി ഷഹീർ മൂന്ന് ലക്ഷം രൂപ കൂടുതൽ ആവശ്യപ്പെട്ടെന്നും ഇത് നൽകാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും ഫിറോസും ഭാര്യയും പറയുന്നു.

അതേസമയം വീട് അടിച്ച് തകർത്ത സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് കോൺട്രാക്ടർ ഷഹീർ മാധ്യമങ്ങളോട് പറഞ്ഞു. ഫിറോസിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

-Advertisements-