Thursday, March 28, 2024
-Advertisements-
NATIONAL NEWSക്വറെന്റൈനിൽ കഴിയുന്നയാൾ ദളിത്‌ വിഭാഗത്തിൽപ്പെട്ട സ്ത്രീ പാചകം ചെയ്ത ഭക്ഷണം നിഷേധിച്ചു: അയാൾക്കെതിരെ നടപടിയെടുത്ത് യോഗി...

ക്വറെന്റൈനിൽ കഴിയുന്നയാൾ ദളിത്‌ വിഭാഗത്തിൽപ്പെട്ട സ്ത്രീ പാചകം ചെയ്ത ഭക്ഷണം നിഷേധിച്ചു: അയാൾക്കെതിരെ നടപടിയെടുത്ത് യോഗി സർക്കാർ

chanakya news
-Advertisements-

ലക്‌നൗ: കൊറോണാ വൈറസിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുന്നയാൾ ദളിത് വിഭാഗത്തിൽപ്പെട്ട സ്ത്രീ ഉണ്ടാക്കിയ ആഹാരം നിഷേധിച്ചു. ഇയാൾക്കെതിരെ കേസെടുത്ത് യോഗി ആദിത്യനാഥ് സർക്കാർ. ഉത്തർപ്രദേശിലെ കുശിനഗറിലാണ് സംഭവം നടന്നത്. സൊറാജ് അഹമദ് എന്നയാൾക്കെതിരെയാണ് സംഭവത്തിൽ കേസെടുത്തത്. ഇയാളെ കൂടാതെ നാല് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

പാചകക്കാരൻ വരാതിരുന്നതിനെ തുടർന്ന് ലീലാവതി ദേവിയെന്ന ദളിത് വിഭാഗത്തിൽപ്പെട്ട സ്ത്രീയാണ് പാചകം ചെയ്തിരുന്നത്. ഇവർ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ തയ്യാറല്ലെന്നായിരുന്നു സൊറാജ് അഹമ്മദിന്റെ നിലപാട്. തുടർന്ന് സംഭവം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ദേശ്ദീപക് സിംഗ്, ബ്ലോക്ക്‌ ടെവേലോപ്മെന്റ് ഓഫിസർ രമാകാന്ത് തുടങ്ങിയവരെ ലീലാവതി കാര്യം അറിയിക്കുകയായിരുന്നു.

പോലീസിലും സംഭവത്തിൽ പരാതി നൽകിയിരുന്നു. പിന്നോക്ക വിഭാഗത്തിന് നേരെയുള്ള ആക്രമണങ്ങളും അവഹേളനങ്ങളും കണക്കിലെടുത്തു കേസെടുത്തു. ബിജെപി എം എൽ എ വിജയ് ദുബൈ ലീലാവതിയുടെ വീട്ടിലെത്തുകയും ഭക്ഷണം കഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തൊട്ടുകൂടായ്മ പോലുള്ള കാര്യങ്ങൾ യാതൊരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

-Advertisements-