Wednesday, April 24, 2024
-Advertisements-
KERALA NEWSക്ഷേത്ര വളപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെ ദൈവമായി ചിത്രീകരിച്ച് പോസ്റ്റർ ; പ്രതിഷേധവുമായി വിശ്വാസികൾ

ക്ഷേത്ര വളപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെ ദൈവമായി ചിത്രീകരിച്ച് പോസ്റ്റർ ; പ്രതിഷേധവുമായി വിശ്വാസികൾ

chanakya news
-Advertisements-

മലപ്പുറം : വളാഞ്ചേരി പച്ചീരി വിഷ്ണു ക്ഷേത്ര കവാടത്തിന് മുൻപിൽ മുഖ്യമന്ത്രി പിണറായി വിജയനെ ദൈവമായി ചിത്രീകരിച്ച് പോസ്റ്റർ ഉയർത്തിയ സംഭവത്തിൽ പ്രതിഷേധവുമായി വിശ്വാസികൾ. മത വിശ്വാസത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലാണ് ഫ്ളക്സ് ഉയർത്തിയിരിക്കുന്നത്.

“ആരാണ് ദൈവം എന്ന് നിങ്ങൾ ചോദിച്ചു. അന്നം തരുന്നവനാണ് ദൈവമെന്ന് ജനം പറഞ്ഞു” എന്ന വാക്കിനൊപ്പം കേരളത്തിന്റെ ദൈവം എന്ന് കൂടി എഴുതിയ മുഖ്യമന്ത്രിയുടെ പോസ്റ്ററാണ് ക്ഷേത്ര വളപ്പിൽ ഉയർത്തിയത്. സിപിഎം പ്രാദേശിക നേതാക്കളാണ് ഇതിന് പിന്നിലെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ വിശ്വാസികൾ പ്രതിഷേധിച്ചു.

-Advertisements-