Thursday, April 25, 2024
-Advertisements-
NATIONAL NEWSകർണാടകയിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് അനുമതിയോടെ വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും യാത്ര ചെയ്യാം: കർണ്ണാടക സർക്കാർ

കർണാടകയിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് അനുമതിയോടെ വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും യാത്ര ചെയ്യാം: കർണ്ണാടക സർക്കാർ

chanakya news
-Advertisements-

ബാംഗ്ലൂർ: കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ആളുകൾക്ക് ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യുന്നതിന് വിലക്കുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കർണ്ണാടക സർക്കാർ വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും മറ്റു സംസ്ഥാനങ്ങളുടെ അനുമതിയോടെ കർണാടകത്തിന് പുറത്തേക്ക് പോകാൻ സാധിക്കും. കൂടാതെ കർണ്ണാടകത്തിലേക്ക് വരുന്നവരെ അതിർത്തിയിൽ പരിശോധന നടത്തുകയും ചെയ്യും. എന്നാൽ ഒരു തവണ മാത്രമേ യാത്ര ചെയ്യാനുള്ള അനുമതി ലഭിക്കുകയുള്ളു.

കർണ്ണാടകയിൽ നിലവിലെ സാഹചര്യത്തിൽ വൈറസ് ബാധിതരുടെ എണ്ണം കുറഞ്ഞു വരികയാണ്. ഇന്നലെ 11 പേർക്കാണ് രോഗബാധ സ്ഥിതീകരിച്ചത്. എന്നാൽ 13 പേർ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. കർണാടകയിൽ കൊറോണ വൈറസ് കൂടുതൽ സ്ഥിതീകരിച്ചിരിക്കുന്നത് കുൽബർഗിലാണ്. കൂടാതെ കർണാടകയിലെ ആഭ്യന്തരമന്ത്രി,സാംസ്‌കാരിക മന്ത്രിരണ്ട് ഉപമുഖ്യമന്ത്രിമാർ, മെഡിക്കൽ മന്ത്രി വിദ്യാഭ്യാസ മന്ത്രി എന്നവരും കർണ്ണാടകയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.

-Advertisements-