Friday, March 29, 2024
-Advertisements-
NATIONAL NEWSഗുജറാത്തിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ കേരളത്തിലേക്ക് എത്തിക്കുന്നതിന് ട്രെയിൻ നൽകാമെന്നു ഗുജറാത്ത് സർക്കാർ: എന്നാൽ കേരളം നിഷേധിക്കുന്നതായി...

ഗുജറാത്തിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ കേരളത്തിലേക്ക് എത്തിക്കുന്നതിന് ട്രെയിൻ നൽകാമെന്നു ഗുജറാത്ത് സർക്കാർ: എന്നാൽ കേരളം നിഷേധിക്കുന്നതായി ആരോപണം

chanakya news
-Advertisements-

ഗുജറാത്തിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ കേരളത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടി ട്രെയിൻ നൽകാനുള്ള ഗുജറാത്ത് സർക്കാർ നിർദേശത്തെ മാനിക്കാതെ കേരളം. ഗുജറാത്തിലെ മലയാളികൾക്കായി പ്രത്യേക ട്രെയിൻ നൽകണമെന്നുള്ള ആവശ്യമായി നേരത്തെ കേരളം രംഗത്തെത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അഹമ്മദാബാദ് റെഡ് സോൺ ആയതിനെ തുടർന്ന് നാട്ടിലേക്ക് തിരിച്ചു പോകാമെന്ന് കരുതിയ നൂറുകണക്കിന് മലയാളികളാണ് കുടുങ്ങിപ്പോയത്. കേരളത്തിലേക്ക് വരുന്നതിനായി 5,082 മലയാളികളാണ് നിലവിൽ നോർക്കയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മലയാളികളെ നാട്ടിലേക്ക് കൊണ്ടു വരുന്നതിനു വേണ്ടി പ്രത്യേക ട്രെയിൻ അനുവദിക്കണമെന്നും അഹമ്മദാബാദിൽ നിന്നും ഇത് ആരംഭിക്കണമെന്നും കേരളസർക്കാർ നിർദേശിച്ചിരുന്നു. തുടർന്ന് ശനിയാഴ്ച തന്നെ ട്രെയിൻ ഏർപ്പെടുത്തണമെന്നും വൈകിട്ട് മൂന്നരയ്ക്ക് പുറപ്പെടുമെന്ന് അഹമ്മദാബാദ് ജില്ലാ കളക്ടർ അറിയിച്ചിരുന്നു. തുടർന്ന് നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന 1500 യാത്രക്കാരുടെ ലിസ്റ്റ് അടക്കം ഗുജറാത്ത് സർക്കാർ നൽകിയിരുന്നു. യാത്ര തിരിക്കും മുമ്പ് മെഡിക്കൽ പരിശോധന നടത്തുകയും എല്ലാവരെയും പ്രത്യേക ബസ്സുകളിൽ സ്റ്റേഷനിൽ എത്തിക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇന്നേവരെ കേരളം ആ കത്തിന് തിരിച്ചു മറുപടി നൽകിയിട്ടില്ല. ട്രെയിൻ പ്രതീക്ഷിച്ച അഹമ്മദാബാദിൽ എത്തിയ മലയാളികൾ ഒടുവിൽ കുടുങ്ങി പോവുകയായിരുന്നു.

-Advertisements-