Tuesday, April 23, 2024
-Advertisements-
ENTERTAINMENTഗോപിയേട്ടൻ വന്നില്ലേ ? പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾക്ക് താഴെ പൊട്ടിത്തെറിച്ച് അഭയ

ഗോപിയേട്ടൻ വന്നില്ലേ ? പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾക്ക് താഴെ പൊട്ടിത്തെറിച്ച് അഭയ

chanakya news
-Advertisements-

സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും പ്രണയത്തിലാണെന്ന വാർത്തകൾക്ക് പിന്നാലെ പ്രതികരണവുമായി ഗോപി സുന്ദറിന്റെ ലിവിങ് ടുഗതർ പാർട്ണർ അഭയ ഹിരൺമണി രംഗത്ത്. ഗോപി സുന്ദറുമായുള്ള അമൃത സുരേഷ് പങ്കുവെച്ച ചിത്രങ്ങൾ വൈറലായാതോടെ ഏറ്റവും കൂടുതൽ ആളുകൾ അന്വേഷിച്ചത് ഗോപി സുന്ദറിന്റെ ലിവിങ് ടുഗതർ പാർട്ടണർ അഭയ ഹിരൺമണിയെ കുറിച്ചാണ്.

കഴിഞ്ഞ ദിവസം പിറന്നാൾ ആഘോഷിച്ച അഭയ ഹിരൺമണി തന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ചിത്രങ്ങൾക്ക് താഴെ പിറന്നാൾ ആഘോഷത്തിന് ഗോപി സുന്ദർ എത്തിയില്ലേ എന്നാണ് ആരാധകർ ചോദിച്ചത്. എന്നാൽ വളരെ ദേഷ്യപ്പെട്ടാണ് അഭയ ഹിരൺമണി ഇത്തരം ചോദ്യങ്ങളോട് പ്രതികരിച്ചത്. ഗോപിയേട്ടൻ വന്നില്ലേ എന്ന ചോദ്യത്തിന് വന്നിരുന്നല്ലോ സാറിനെ അറിയിക്കാൻ പറ്റിയില്ല എന്നാണ് അഭയ ഹിരൺമണി മറുപടി നൽകിയത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗോപി സുന്ദറും, അഭയ ഹിരൺമണിയും ലിവിങ് റ്റുഗതർ റിലേഷൻഷിപ്പിലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഗായിക അമൃത സുരേഷുമായി കെട്ടിപിടിച്ച് നിൽക്കുന്ന ഗോപി സുന്ദറിന്റെ ചിത്രം പുറത്ത് വന്നതോടെ ഇരുവരുടെയും ബന്ധത്തിന് എന്ത് പറ്റിയെന്നാണ് ആരാധകർ ചോദിക്കുന്നത്.
gopi sundar

-Advertisements-