Wednesday, April 24, 2024
-Advertisements-
NATIONAL NEWSഗൾഫ് ലേഖകനെന്ന് പറഞ്ഞു വീട്ടിലിരുന്നു കൊണ്ട് ഇന്ത്യയ്‌ക്കെതിരെ വ്യാജവാർത്ത പടച്ചുവിടുന്ന പ്രമുഖ ചാനലിലെ ലേഖകനെതിരെ കേന്ദ്രമന്ത്രി...

ഗൾഫ് ലേഖകനെന്ന് പറഞ്ഞു വീട്ടിലിരുന്നു കൊണ്ട് ഇന്ത്യയ്‌ക്കെതിരെ വ്യാജവാർത്ത പടച്ചുവിടുന്ന പ്രമുഖ ചാനലിലെ ലേഖകനെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

chanakya news
-Advertisements-

ഡൽഹി: കേരളത്തിലെ ഒരു പ്രമുഖ ചാനലിന്റെ ഗൾഫ് ലേഖകൻ ഇന്ത്യയുടെ ചരിത്ര ദൗത്യമായ വന്ദേഭാരത് മിഷനെതിരെ വ്യാജ വാർത്ത നൽകിയ സംഭവത്തിനെതിരെ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്. അദ്ദേഹത്തിന്റെ കേരളത്തിലെ വീട്ടിലിരുന്നു കൊണ്ടാണ് ഇത്തരത്തിൽ വ്യാജ വാർത്തകൾ പടച്ചുവിടുന്നതെന്നും വി മുരളീധരൻ പറഞ്ഞു. ആരെങ്കിലും ഗൾഫിൽ നിന്നും എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ അത് വീട്ടിലിരുന്ന് വാർത്തയാക്കുകയാണെന്നും കഴിഞ്ഞദിവസം ഖത്തർ ഇന്ത്യൻ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചന്നുള്ള വ്യാജ വാർത്തയും അദ്ദേഹം ഇത്തരത്തിലാണ് നൽകിയതെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി. ഇദ്ദേഹം ഇന്ത്യക്കെതിരെ വ്യാജ വാർത്ത നൽകിയതിനെ തുടർന്ന് നിരവധി ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

വീട്ടിലിരുന്ന് ഇത്തരത്തിലുള്ള വാർത്തകൾ നൽകുന്ന സംഭവത്തിനെതിരെ നിരവധി ചോദ്യങ്ങളും ഉയർന്നു വന്നിരുന്നു. എന്നാൽ ഇതിനു മറുപടി നൽകാൻ അയാൾ തയ്യാറായിരുന്നില്ല. ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് വിമാനം റദ്ദാക്കിയതിനെ തുടർന്ന് ഇക്കാര്യം ഇന്ത്യൻ എംബസിയുടെ പോലും തിരക്കാതെ ഇയാൾ വ്യാജ വാർത്ത പടച്ചു വിടുകയായിരുന്നു ചെയ്തത്, ഇത്തരത്തിലുള്ളവരെ കൊറോണയെക്കാൾ കൂടുതൽ ഭയപ്പെടണമെന്നും വി മുരളീധരൻ പറഞ്ഞു. നുണപ്രചരണം തൊഴിലാക്കിയവരുണ്ടെന്നും. ഇവർക്കൊപ്പം മറ്റു മാധ്യമപ്രവർത്തകരും ഉണ്ടെന്നും കൂടാതെ കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾ എന്നറിയപ്പെടുന്നവർ വരെ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗൾഫിൽ നിന്നും സിപിഎം മുസ്ലിം ലീഗ് പ്രവർത്തകർ വിളിച്ചു പറയുന്ന കാര്യങ്ങൾ അപ്പാടെ റിപ്പോർട്ട് നൽകുന്ന രീതിയാണ് ഇപ്പോൾ ഇവർ ചെയ്തു വരുന്നതെന്നും സോഷ്യൽ മീഡിയയിലും അത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നു വരുന്നുണ്ടന്നും വി മുരളീധരൻ പറഞ്ഞു. കൊറോണാ വൈറസിനെ തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ നടത്തിക്കൊണ്ടിരിക്കുമ്പോൾ ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പടച്ചുവിട്ടു കൊണ്ട് ശ്രദ്ധ നേടാൻ ശ്രമിക്കുകയാണ് ഇവരെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.

-Advertisements-