Friday, March 29, 2024
-Advertisements-
NATIONAL NEWSചരിത്രനേട്ടം: രാജ്യത്ത് 24 മണിക്കൂറിൽ 11264 പേർ കോവിഡ് മുക്തരായി

ചരിത്രനേട്ടം: രാജ്യത്ത് 24 മണിക്കൂറിൽ 11264 പേർ കോവിഡ് മുക്തരായി

chanakya news
-Advertisements-

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11264 പേർക്ക് കൊറോണ രോഗം ഭേദമായി. ലോകരാജ്യങ്ങളെ ഞെട്ടിച്ചു കൊണ്ടാണ് രോഗമുക്തരായവരുടെ എണ്ണം വർധിച്ചിരിക്കുന്നത്. ഇന്ത്യയിൽ 47.40 ശതമാനം ആണ് രോഗ മുക്തി നിരക്കെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒറ്റ ദിവസംകൊണ്ട് ഏറ്റവും കൂടുതൽ പേർ രോഗമുക്ത രായ നിരക്കാണ് ഇതൊന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ വലിയ രീതിയിലുള്ള കുറവുകളും ഉണ്ടായിട്ടുണ്ട്. 86422 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

നിലവിൽ ചികിത്സയിൽ ഉള്ളവരിൽ 2.5 ശതമാനം ആളുകൾ മാത്രമേ തീവ്രപരിചരണവിഭാഗത്തിൽ ഉള്ളൂ. ബാക്കി 0.48 ശതമാനം പേർ വെന്റിലേറ്റർ സഹായത്തോടെയും 1.96 ശതമാനം പേർ ഓക്സിജന്റെ സഹായത്തോടെയും ചികിത്സ കഴിയുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗം ഇരട്ടിക്കുന്ന കാര്യത്തിലും വലിയ രീതിയിലുള്ള വ്യത്യാസങ്ങൾ രാജ്യത്ത് ഉണ്ടായിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ 15.4 ദിവസത്തിലാണ് രോഗം ഇരട്ടിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച 13.3 എന്ന നിലയിലേക്ക് രോഗം ഇരട്ടിച്ചിരുന്നത്.

-Advertisements-