Wednesday, April 24, 2024
-Advertisements-
KERALA NEWSചലച്ചിത്രതാരം പൃഥ്വിരാജിന് നേന്ത്രപ്പഴം പാർസൽ അയച്ച് നൽകി യുവമോർച്ച പ്രവർത്തകർ

ചലച്ചിത്രതാരം പൃഥ്വിരാജിന് നേന്ത്രപ്പഴം പാർസൽ അയച്ച് നൽകി യുവമോർച്ച പ്രവർത്തകർ

chanakya news
-Advertisements-

തൃശൂർ : ചലച്ചിത്രതാരം പൃഥ്വിരാജിന് നേന്ത്രപ്പഴം പാർസൽ അയച്ച് യുവമോർച്ച പ്രവർത്തകർ. വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ ഡിവൈഎഫ്ഐ പ്രവർത്തകൻ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കാത്ത പൃഥ്വിരാജിനോടുള്ള പ്രതിഷേധമായാണ് നേന്ത്രപ്പഴവും മെഴുക് തിരിയും യുവമോർച്ച പ്രവർത്തകർ പാർസൽ അയച്ച് നൽകിയത്.

ലക്ഷദ്വീപ് വിഷയങ്ങളിൽ അടക്കം അഭിപ്രായം പങ്കുവെച്ചിട്ടുള്ള പൃഥ്വിരാജ് വണ്ടിപ്പെരിയാർ വിഷയത്തിൽ മൗനം പാലിച്ചത് വിവാദമായതിന് പിന്നാലെയാണ് യുവമോർച്ച പ്രവർത്തകർ നേന്ത്രപ്പഴം അയച്ച് നൽകിയത്. യുവമോർച്ച മണലൂർ മണ്ഡലം കമ്മിറ്റിയാണ് പൃഥ്വിരാജിന്റെ വീട്ടിലേക്ക് നേന്ത്രപ്പഴം പാഴ്‌സൽ അയച്ചത്.

ആറു വയസുകാരി പീഡനത്തിന് ഇരയായിട്ട് സംസ്ഥാനത്തെ സിനിമാ പ്രവർത്തകരോ, സാംസ്‌കാരിക നായകന്മാരോ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും സിനിമാ താരങ്ങളുടെ പ്രതികരണങ്ങൾ സെലക്ടീവ് ആണെന്നും യുവമോർച്ച പറയുന്നു. സ്ത്രീകൾക്ക് വേണ്ടി വാദിക്കുന്ന സംഘടനകളും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും ഇപ്പോൾ പ്രതികരണം നഷ്ടപെട്ട സിനിമക്കാരെല്ലാം ആസിഫ വിഷയത്തിൽ മെഴുകുതിരി കത്തിച്ചവരാണെന്നും ഓർക്കണമെന്നും യുവമോർച്ച വ്യക്തമാക്കി.

-Advertisements-