Thursday, April 25, 2024
-Advertisements-
KERALA NEWSചലച്ചിത്ര താരം മൈഥിലി വിവാഹിതയായി ; ആർക്കിട്ടെക്റ്റ് സമ്പത്താണ് മൈഥിലിയുടെ കഴുത്തിൽ താലി ചാർത്തിയത്

ചലച്ചിത്ര താരം മൈഥിലി വിവാഹിതയായി ; ആർക്കിട്ടെക്റ്റ് സമ്പത്താണ് മൈഥിലിയുടെ കഴുത്തിൽ താലി ചാർത്തിയത്

chanakya news
-Advertisements-

തൃശൂർ : ചലച്ചിത്ര താരം മൈഥിലി വിവാഹിതയായി. വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽ വെച്ചാണ് വിവാഹം നടന്നത്. ആർക്കിടെക്റ്റായ സമ്പത്ത് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. സിനിമയിലെ സഹപ്രവർത്തകർക്കായി വാഴാഴ്ച്ച വൈകിട്ട് കൊച്ചിയിൽ വിരുന്ന് സംഘടിപ്പിക്കും.

പത്തനംതിട്ട കോന്നി സ്വദേശിയായ മൈഥിലി പലേരി മാണിക്യം എന്ന മമ്മുട്ടി ചിത്രത്തിലൂടെയാണ് അഭിനയ ജീവിതം ആരംഭിച്ചത്. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർത്ഥ പേര്. അഭിനേത്രി എന്നതിനപ്പുറം ഒരു മികച്ച ഗായിക കൂടിയാണ് മൈഥിലി. മോഹൻലാൽ ചിത്രമായ ലോഹത്തിൽ മൈഥിലി പാടിയിട്ടുണ്ട്.

ചട്ടമ്പി നാട്,കേരള കഫെ, സോൾട്ട് ആൻഡ് പെപ്പർ,മാറ്റിനി,മായാമോഹിനി തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. സുഹൃത്തിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങൾ പുറത്ത് വന്നതോടെ മൈഥിലി സിനിമയിൽ നിന്നും വിട്ട് നിന്നിരുന്നു. തുടർന്ന് വീണ്ടും സിനിമയിൽ സജീവമായ മൈഥിലിയുടെ ‘ചട്ടമ്പി’ എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യനിരിക്കുന്നത്.

-Advertisements-