Friday, March 29, 2024
-Advertisements-
KERALA NEWSചാക്കോച്ചനൊപ്പമുളള ആ രംഗം എന്റെ സ്വപ്‌ന സാക്ഷാത്കാരം! അത് കണ്ട് കൂട്ടുകാര്‍ക്കെല്ലാം അസൂയ തോന്നി

ചാക്കോച്ചനൊപ്പമുളള ആ രംഗം എന്റെ സ്വപ്‌ന സാക്ഷാത്കാരം! അത് കണ്ട് കൂട്ടുകാര്‍ക്കെല്ലാം അസൂയ തോന്നി

chanakya news
-Advertisements-

മലയാളത്തിന്റെ പ്രിയ താരമാണ് പാർവതി തെരുവോരത്ത്. ശക്തമായ കഥാപാത്രങ്ങൾ മലയാളത്തിൽ അവതരിപ്പിച്ചിട്ടുള്ള താരം എവർഗ്രീൻ ഗ്രീൻ റൊമാന്റിക് സിനിമയായ അനിയത്തിപ്രാവിനെ കുറിച്ചും അതിലെ നായകനായ കുഞ്ചാക്കോ ബോബന്റെ അഭിനയത്തെ കുറിച്ചും പറയുകയാണ് പാർവതി ഇപ്പോൾ. വിത്യാസതമായ കഥ കൊണ്ട് മലയാള സിനിമയെ തന്നെ മാറ്റിമറിച്ച ചിത്രമാണ് അനിയത്തിപ്രാവ്.

ടേക്ക് ഓഫ്‌ എന്ന ചിത്രത്തിലാണ് പാർവതി ആദ്യമായി കുഞ്ചാക്കോയ്ക്ക് ഒപ്പം അഭിനയിക്കാൻ അവസരം ലഭിച്ചെത്. ഫഹദ് ഫാസിൽ അടക്കുമുള്ളവർ അഭിനയിച്ച ചിത്രം വൻ വിജയമായി മാറിയിരുന്നു. അനിയത്തിപ്രാവ് ഇറങ്ങുന്ന സമയത്ത് തനിക്ക് എട്ട് വയസ്സ് മാത്രമായിരുന്നു പ്രായമെന്നും എന്നാൽ സിനിമ ഇറങ്ങിയിട്ട് ഇപ്പോൾ 20 വർഷത്തിൽ അധികമായിട്ടും ചാക്കോച്ചനെ കണ്ടാൽ 18 വയസ്സുകാരനെ പോലെയാണ് തോന്നിക്കുന്നതെന്നും പാർവതി പറയുന്നു.

അനിയത്തി പ്രാവിലെ ഗാനങ്ങൾ അന്ന് എപ്പോഴും മനസിൽ കൊണ്ട് നടക്കുമായിരുന്നുവെന്നും താൻ ഏത് ചെക്കനെ കണ്ടാലും അത് ചാക്കോച്ചനെ പോലെയുണ്ടോ എന്നാണ് അന്ന് നോക്കിയിരുന്നതെന്നും പാർവതി പറയുന്നു. എന്നാൽ ഷൂട്ടിങ്ങിന് എത്തിയപ്പോൾ ഇ കാര്യം ഒന്നും പറഞ്ഞില്ലന്നും അവരവരുടെ ജോലിയിൽ മുഴുകിയെന്നും താരം പറയുന്നു.

സിനിമയുടെ ഇടക്ക് ചാക്കോച്ചന് ഒപ്പം ഒരു ഇന്റിമേറ്റ് സീൻ അഭിനയിക്കേണ്ടി വന്നെന്നും അപ്പോഴാണ് മനസ്സിൽ ഒരു ഓർമ്മ കാര്യം വന്നതെന്നും അത് ചാക്കോച്ചനോട് പറഞ്ഞെന്നും പാർവതി പറയുന്നു. തന്റെ സ്വപ്നം യഥാർത്ഥമാക്കിയ നിമിഷമാണ് അതെന്നും തന്റെ ചെറുപ്പകാലത്തെ ഫാന്റസി പുരുഷനാണ് ചാക്കോച്ചൻ അങ്ങനെയുള്ള ആളുമായി ഇന്റിമേറ്റ് രംഗം അഭിനയിക്കുമ്പോൾ വളരെ സന്തോഷം തോന്നിയെന്നും പിന്നീട് താൻ ചാക്കോച്ചൻ ഒപ്പം നിൽകുന്ന ചിത്രങ്ങൾ കൂട്ടുകാർക്ക് അയച്ചു കൊടുത്തപ്പോൾ അവർക്ക് അസൂയ തോന്നിയെന്നും പാർവതി പറയുന്നു.

-Advertisements-