Saturday, April 20, 2024
-Advertisements-
KERALA NEWSചാറ്റ് കാണിച്ച് ഭീഷണിപ്പെടുത്തി ബീച്ചിൽ എത്തിച്ചു ; പത്തിഞ്ചുകാരിയിൽ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിൽ

ചാറ്റ് കാണിച്ച് ഭീഷണിപ്പെടുത്തി ബീച്ചിൽ എത്തിച്ചു ; പത്തിഞ്ചുകാരിയിൽ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

കൊല്ലം : പതിനഞ്ച്കാരിയെ ഭീഷണിപ്പെടുത്തി പതിനയ്യായിരം രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കിളികൊല്ലൂർ സ്വദേശി ഷെഫീക്ക് (31) ആണ് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരണമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഫോൺ വഴി പരിചയപെട്ട പെൺകുട്ടിയെ സൗഹൃദം നടിച്ച് ബീച്ചിലേക്ക് വിളിച്ച് വരുത്തിയാണ് പണം തട്ടിയത്. പെൺകുട്ടിയുമായി നിരന്തരം ചാറ്റ് ചെയ്തിരുന്ന പ്രതി ഫോണിലെ ചാറ്റുകൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്.

പെൺകുട്ടിയെ നിരവധി തവണ ഭീഷണിപ്പെടുത്തി ഇയാൾ ബീച്ചിൽ എത്തിച്ചിട്ടുണ്ട്. പെൺകുട്ടിയിൽ നിന്ന് തവണകളായാണ് ഇയാൾ പതിനയ്യായിരം രൂപ തട്ടിയെടുത്തത്. കൂടാതെ പെൺകുട്ടിയുടെ കയ്യിലുണ്ടായിരുന്ന 49 ഗ്രാം സ്വർണാഭരണങ്ങളും പ്രതി കൈക്കലാക്കി. സ്വർണാഭരണം നഷ്ട്ടപെട്ട കാര്യം വീട്ടുകാർ അറിഞ്ഞതോടെയാണ് പെൺകുട്ടി യുവാവിനെക്കുറിച്ചുള്ള വിവരങ്ങൾ വീട്ടുകാരെ അറിയിച്ചത്. തുടർന്ന് പെൺകുട്ടി മാതാവിനൊപ്പം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇരവിപുരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

-Advertisements-