Wednesday, April 24, 2024
-Advertisements-
KERALA NEWSചാലിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവതി മരിച്ചു, ഒരാളെ കാണതായി

ചാലിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവതി മരിച്ചു, ഒരാളെ കാണതായി

chanakya news
-Advertisements-

കോഴിക്കോട് : ചാലിപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായ സംഭവത്തിൽ ഒരാളുടെ മൃദദേഹം കണ്ടെത്തി. പെരുവയൽ സ്വദേശിനി ആയിഷ നസ്ലിന്റെ മൃദദേഹം കോടഞ്ചേരി ചെമ്പുകടവിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. യുവതിക്കൊപ്പം പുഴയിൽ കാണാതായ അൻസാറിന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

വ്യാഴാഴ്ച ഉച്ചയോടെയാണ് സഹോദരിമാരുടെ മക്കളായ അൻസാർ,ഇർഷാദ്,ഫയാസ്, ആയിഷ നസ്ലിൻ തുടങ്ങിയവർ ചാലിപ്പുഴയിൽ കുളിക്കാനായി ഇറങ്ങിയത്. പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിനെ തുടർന്നുണ്ടായ ഒഴുക്കിൽ പെടുകയായിരുന്നു. ഇതിനിടെ ഫയാസും,ഇർഷാദും നീന്തി രക്ഷപ്പെടുകയായിരുന്നു. ഇർഷാദിന്റെ ഭാര്യയാണ് മരണപ്പെട്ട ആയിഷ നസ്ലിൻ

വൈകുന്നേരം വരെ നാട്ടുകാരും അഗ്ന്നിസുരക്ഷാ സേനയും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ആയിഷ നസ്ലിന്റെ മൃദദേഹം കണ്ടെത്തിയത്. വൈകിട്ട് ഏഴ് മണിയോടെ മോശം കാലാവസ്ഥയെ തുടർന്ന് തിരച്ചിൽ അവസാനിപ്പിച്ചു. നാളെ രാവിലെ അൻസാറിനായുള്ള തിരച്ചിൽ ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു.

-Advertisements-