Thursday, April 25, 2024
-Advertisements-
TECHNOLOGYചാർജർ നൽകാത്തതിന് പ്രമുഖ മൊബൈൽ ബ്രാൻഡ് ആയ ആപ്പിളിന് 12 മില്ല്യൺ ഡോളർ പിഴ ചുമത്തി

ചാർജർ നൽകാത്തതിന് പ്രമുഖ മൊബൈൽ ബ്രാൻഡ് ആയ ആപ്പിളിന് 12 മില്ല്യൺ ഡോളർ പിഴ ചുമത്തി

chanakya news
-Advertisements-

സ്മാർട്ട് ഫോണിനൊപ്പം ചാർജർ നൽകാത്തതിന് പ്രമുഖ മൊബൈൽ ബ്രാൻഡ് ആയ ആപ്പിളിന് 12 മില്ല്യൺ ഡോളർ പിഴ ചുമത്തി. കഴിഞ്ഞ ഒക്ടോബറിലാണ് പരിസ്ഥിതി സംരക്ഷണം എന്ന നിലയിൽ ഫോണിന്റെ കൂടെ ചാർജർ നൽകാതെ പുതിയ ഫോണുകൾ വിപണിയിലെത്തിച്ചത്. പുതിയ ഫോണിനൊപ്പം ചാർജർ നൽകിയാൽ പഴയ ചാർജറുകൾ വലിച്ചെറിയുകയും പരിസ്ഥിതി പ്രശനമാകുകയും ചെയ്യുമെന്നാണ് ആപ്പിളിന്റെ വാദം. ചാർജർ ഇല്ലാതെ ഫോൺ നൽകുന്നതും തെറ്റിദ്ധാരണ പരത്തുന്ന പരസ്യം നല്കിയതിനുമാണ് ബ്രസീയന്‍ ഉപഭോക്തൃ സംരക്ഷണ സംവിധാനമായ പ്രോകോണ്‍-എസ്പി പിഴ വിധിച്ചത്.

ചാർജറിന്റെ ഉത്‌പാദനം കുറയുന്നതോടെ അന്തരീക്ഷത്തിലേക്കുള്ള കാര്ബൺടെ ഓക്സൈഡ് കുറയുമെന്നും ആപ്പിൾ മറ്റൊരു വാദം ഉയർത്തിയിരുന്നു. വയർലസ് ചാർജർ ആണ് ആളുകൾ ഉപയോഗിക്കുന്നതെന്നും അതിനാൽ ചാർജറുകൾ ആവശ്യമില്ലെന്നും ആപ്പിൾ പറഞ്ഞു. എന്നാൽ ചാർജർ ഇല്ലാതെ ഫോൺ നൽകുമ്പോൾ അതിന്റെ വില കുറയ്ക്കുമോ എന്ന ചോദ്യത്തിന് ആപ്പിൾ ഉത്തരം നൽകിയില്ല.

-Advertisements-