Thursday, April 18, 2024
-Advertisements-
ENTERTAINMENTചിലർ എന്നെയും ദിലീപിനെയും തമ്മിൽ തെറ്റിക്കാൻ ശ്രമിച്ചിട്ടുണ്ട് ; വെളിപ്പെടുത്തലുമായി നാദിർഷ

ചിലർ എന്നെയും ദിലീപിനെയും തമ്മിൽ തെറ്റിക്കാൻ ശ്രമിച്ചിട്ടുണ്ട് ; വെളിപ്പെടുത്തലുമായി നാദിർഷ

chanakya news
-Advertisements-

താൻ ശരിയല്ലെന്ന് പലരും ദിലീപിനോട് പറഞ്ഞു പിന്നിൽ ഒറ്റ കാരണം

സിനിമയിൽ എത്തുന്നതിന് വർഷങ്ങൾക്ക് മുൻപേയുള്ള സുഹൃത്താകളാണ് ദിലീപും നാദിർഷായും. മിമിക്രി രംഗത്ത് നിന്നും ഉയർന്നു വന്ന ഇരുവരും സിനിമ രംഗത്ത് തിളങ്ങി നിൽക്കുന്നവരാണ്. സിനിമയിൽ എല്ലാം മേഖലയിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച നാദിർഷ ദിലീപിനെ നായകനാക്കി അണിയിച്ചൊരുക്കുന്ന സിനിമയുടെ തിരക്കിലാണ്.

സിനിമ ലോകത്ത് ദിലീപിന് എതിരെ വിമർശനകളും വിവാദങ്ങളും ഉണ്ടായപ്പോൾ ദിലീപിനെ പിന്തുണച്ച വ്യക്തി കൂടിയാണ് നാദിർഷ. ചെറുതും വലുതുമായ റോളുകൾ ചെയ്ത താരം ഇപ്പോൾ പൂർണമായും സംവിധായക രംഗത്തേക്ക് കടന്നിരിക്കുകയാണ്. ദിലീപ് നാദിർഷ കൂട്ടുകെട്ടിൽ പിറന്ന ദേ മാവേലി കൊമ്പത്ത് എന്ന കോമഡി ആൽബങ്ങൾ വൻ തരംഗമായി മാറിയിരിന്നു.

നാദിർഷ സംവിധാനം ചെയ്ത സിനിമകൾ ഉണ്ടായിട്ടും എന്ത്കൊണ്ട് ദിലീപിനെ നായകനാക്കി സിനിമ ചെയ്യുന്നില്ല എന്നതിന്റെ ഉത്തരം കൂടിയാണ് വരാൻ ഇരിക്കുന്ന കേശു ഇ വീടിന്റെ നാഥൻ എന്ന് പേരിട്ടിരിക്കുന്ന സിനിമ. ദിലീപുമായി വർഷങ്ങളായുള്ള ബന്ധത്തെ പറ്റി മനസ്സ് തുറക്കുകയാണ് നാദിർഷ.

ആത്മബന്ധം തുടർന്ന് പോകുന്നതിന്റെ പിന്നിലുള്ള പ്രധാന കാരണം ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഞങ്ങൾ ഇടപെടാറില്ലന്നും, തിരിച്ച് ദിലീപ് തന്റെ കാര്യങ്ങളിലും ഇടപെടാറില്ലന്നും നാദിർഷ പറയുന്നു.ആരെങ്കിലും ഒരാൾ ഞങ്ങളെ പറ്റി കുറ്റം പറഞ്ഞാൽ അത് മനസ്സിൽ വെക്കില്ലന്നും അത് അപ്പോൾ തന്നെ ഫോൺ വിളിച്ചു ചോദിക്കുമെന്നും നാദിർഷ പറയുന്നു. ഫോണിൽ കൂടി അല്ലെങ്കിൽ നേരിട്ട് വീട്ടിൽ പോയി മുഖത്ത് നോക്കി ചോദിക്കാൻ ഞങ്ങൾ ഇരുവർക്കും സ്വാതന്ത്ര്യമുണ്ടെന്നും നാദിർഷ വ്യക്തമാകുന്നു.

ചിലർ കുറ്റം പറഞ്ഞു പരത്താനുണ്ടെന്നും അത്തരക്കാരാണ് സൗഹൃദങ്ങൾ നഷ്ടപ്പെടുത്തുന്നത്, ഞങ്ങളുടെ ബന്ധത്തിലും അത് സംഭവിച്ചിട്ടുണ്ടെന്നും ഇതുവരെ ദിലീപിനെ നായകനാക്കിയില്ലന്ന് പറഞ്ഞു പോലും പലരും തന്നെ പറ്റി ദിലീപിനോട് കുറ്റങ്ങൾ പറഞ്ഞുവെന്നും, താൻ ശരിയല്ലെന്ന് പറഞ്ഞു ദിലീപിന്റെ അടുത്ത് ചെല്ലുന്നവർക്ക് ദിലീപ് തക്ക മറുപടി കൊടുക്കാറുണ്ടെന്നും നാദിർഷ കൂട്ടിച്ചേർത്തു.

-Advertisements-