Thursday, April 25, 2024
-Advertisements-
KERALA NEWSചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായി പോലീസ് തിരിച്ചെത്തിച്ച പെൺകുട്ടികളിൽ ഒരാൾ ആത്മഹത്യക്ക് ശ്രമിച്ചു

ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായി പോലീസ് തിരിച്ചെത്തിച്ച പെൺകുട്ടികളിൽ ഒരാൾ ആത്മഹത്യക്ക് ശ്രമിച്ചു

chanakya news
-Advertisements-

കോഴിക്കോട് : വെള്ളിമാട് കുന്നിൽ പ്രവർത്തിക്കുന്ന ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതാകുകയും തുടർന്ന് പോലീസ് തിരിച്ചെത്തിക്കുകയും ചെയ്ത പെൺകുട്ടികളിൽ ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചിൽഡ്രൻസ് ഹോമിൽ താമസിക്കാൻ തലപര്യമില്ലെന്ന് അറിയിച്ച പെൺകുട്ടി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

ശനിയാഴ്ച രാത്രിയാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈയിൽ നിന്നും രക്തം വരുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സ നൽകി വിട്ടയയ്ക്കുകയുമായിരുന്നു. ജനൽ ചില്ല് തകർത്ത ശേഷം അതുകൊണ്ടാണ് പെൺകുട്ടി കൈയിലെ ഞരമ്പ് മുറിക്കാൻ ശ്രമിച്ചത്.

ചിൽഡ്രൻസ് ഹോമിൽ നിന്നും അടുക്കള വഴി പുറത്ത് കടന്ന പെൺകുട്ടികൾ ബാംഗ്ലൂരിൽ പോകുകയും അവിടെ ഹോട്ടലിൽ മുറി എടുക്കുന്നതിനിടയിൽ പോലീസ് എത്തി ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പൊലീസ് എത്തുന്നതിന് മുൻപ് ബാക്കി അഞ്ച് പെൺകുട്ടികൾ രക്ഷപ്പെടുകയും അവരെ പാലക്കാട് നിന്നും പിന്നീട് പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ബാംഗ്ലൂരിൽ പെൺകുട്ടികൾക്കൊപ്പം ഉണ്ടായ രണ്ട് യുവാക്കളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. യുവാക്കൾ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചതായി പെൺകുട്ടികൾ കഴിഞ്ഞ ദിവസം പോലീസിൽ മൊഴി നൽകിയിരുന്നു. എന്നാൽ യുവാക്കൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഞങ്ങളെ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ലെന്നും അത് പോലീസിന്റെ സൃഷ്ടിയാണെന്നും പെൺകുട്ടികൾ മാധ്യമങ്ങളോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക.അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

-Advertisements-