Wednesday, April 24, 2024
-Advertisements-
KERALA NEWSചീട്ട് കളി സംഘത്തെ പിടിച്ച പോലീസുകാർക്ക് കേസിന്റെ വിധി വന്നപ്പോൾ കോടതി നൽകിയത് 9 ലക്ഷം...

ചീട്ട് കളി സംഘത്തെ പിടിച്ച പോലീസുകാർക്ക് കേസിന്റെ വിധി വന്നപ്പോൾ കോടതി നൽകിയത് 9 ലക്ഷം രൂപ കണ്ണ് തള്ളി പ്രതികൾ

chanakya news
-Advertisements-

പണം ഉപയോഗിച്ച് ചീട്ടുകളിക്കുന്നവർ കേരളത്തിൽ ഒരുപാട് പേരുണ്ട്. എന്നാൽ പണം ഉപയോഗിച്ച് ചീട്ടുകളിച്ചവരെ പിടിച്ചു ലക്ഷങ്ങൾ സ്വന്തമാക്കിയ പൊലീസുകാരെ പറ്റിയുള്ള വാർത്ത കേരളത്തിൽ ഇത് ആദ്യമാരിക്കും. പണം വെച്ച് ചീട്ടുകളിച്ചവരെ പിടികൂടിയ ഇവർക്ക് 9 ലക്ഷം രൂപയാണ് കോടതി നൽകിയിരുന്നത്.

2017 ഒക്ടോബർ 15 ന് ആലുവയിലെ പെരിയാർ ക്ലബ്ബിൽ നിന്നാണ് ചീട്ടുകളിക്കാരെയും ഇവർ കളിക്കാനായി കൊണ്ടുവന്ന 18 ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തത്. ആലുവ എസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് പ്രേത്യക സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് ക്ലബ്ബിൽ നിന്നും ലക്ഷങ്ങളും ചീട്ടുകളിക്കാരെയും പിടികൂടിയത്.

റെയ്ഡിന് എത്തിയ പോലീസിന് ക്ലബ്ബിലെ ഓരോ ടേബിളിലും ലക്ഷകണക്കിന് രൂപയാണ് ലഭിച്ചത്. ക്ലബ്‌ അംഗങ്ങളും സംസ്ഥാനത്തെ പ്രമുഖരും അടങ്ങുന്നതായിരുന്നു ചീട്ടുകളി. 33 പേരെ പിടികൂടിയ കേസിൽ പ്രതികൾ എല്ലാം കോടതിയിൽ കുറ്റം സമ്മതിക്കുകയും തുടർന്ന് 500 രൂപ പിഴയും അടച്ച ശേഷമാണ് ഇവരെ വെറുതെ വിട്ടത്.

എന്നാൽ നിയമപ്രകാരം ഇത്തരത്തിൽപിടിച്ചെടുത്ത തുകയുടെ പാതി സർക്കാരിനും പാതി പിടിച്ചെടുത്ത പോലീസുകാർക്കും ഉള്ളതാണ് എന്നാണ് നിയമം. ഇത് പ്രകാരം നെടുമ്പാശേരി പോലീസ് നൽകിയ അപേക്ഷയിൽ അങ്കമാലി ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതി പിടിച്ചെടുത്ത തുകയുടെ പതിയായ 9 ലക്ഷം രൂപ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന 23 പോലീസുകാർക്ക് ലഭിക്കും.

-Advertisements-