Tuesday, April 23, 2024
-Advertisements-
ENTERTAINMENTചെക്കന്റെ സ്വഭാവം അറിയാൻ പെണ്ണിന്റെ വീട്ടിൽ നിന്നും വന്നവർ ചോദിച്ചത് പിഷാരടിയോട് ; പിന്നെ സംഭവിച്ചത്...

ചെക്കന്റെ സ്വഭാവം അറിയാൻ പെണ്ണിന്റെ വീട്ടിൽ നിന്നും വന്നവർ ചോദിച്ചത് പിഷാരടിയോട് ; പിന്നെ സംഭവിച്ചത് ഇങ്ങനെ

chanakya news
-Advertisements-

വർഷങ്ങങ്ങളായി മലയാളികളെ സിനിമയിൽ കൂടിയും ടെലിവിഷൻ ഷോകൾ തുടങ്ങിയവയിൽ മലയാളികളെ ചിരിപ്പിക്കുന്ന താരമാണ് രമേശ്‌ പിഷാരടി. ബഡായി ബംഗ്ലാവ് ഷോയുടെ മുൻ അവതാരകൻ കൂടിയായ പിഷാരടി വീണ്ടും ചിരിയുടെ മല പടക്കം പൊട്ടിക്കുകയാണ്.

തന്റെ കല്യാണ സമയത്ത് നടന്ന രസകരമായ ഒരു അനുഭമാണ് ഇപ്പോൾ പങ്ക് വെക്കുന്നത്. സ്വന്തം വിവാഹം അന്വേഷണ സമയത്ത് ഭാര്യ സൗമ്യയുടെ വീട്ടുകാരുടെ നേതൃത്വത്തിൽ തന്നെ പറ്റിയുള്ള അന്വേഷണം നടത്തിയിരുന്നുവെന്നും, തന്റെ നാടായ വെളളൂരിൽ വന്നു അന്വേഷണം നടത്താനായിരുന്നു വീട്ടുകാർ ആലോചിച്ചത്.

പക്ഷെ സൗമ്യയുടെ അച്ഛൻ അടക്കം ഉള്ളവർ പൂനയിലായിരുന്നതിനാൽ സൗമ്യയുടെ അച്ഛന്റെ ബന്ധത്തിൽ ഉള്ള ഒരു പാർട്ടിക്കാരനാണ് അന്വേഷിക്കാൻ വന്നതെന്നും അയാൾ തന്റെ അടുത്ത് തന്നെയാണ് തന്നെ പറ്റി തിരിക്കാൻ വന്നത്, അയാളോട് കുറെ പൊക്കി പറഞ്ഞ ഞാൻ എന്നെ തന്നെ നല്ലവനാക്കി. പറഞ്ഞത് എല്ലാം വിശ്വസിച്ച പാർട്ടിക്കാരൻ സൗമ്യയുടെ അച്ഛനോട് ഇ കാര്യം പറഞ്ഞുവെന്നും, ഇത്രയും നല്ല സൽസ്വഭാവിയാണ് താനെന്ന് അറിഞ്ഞ അച്ഛൻ വിവാഹം പെട്ടന്ന് തന്നെ ഉറപ്പിച്ചെന്നും പിഷാരടി പറയുന്നു.

-Advertisements-