Friday, April 19, 2024
-Advertisements-
ENTERTAINMENTചെളിയിലിറങ്ങുമ്പോഴും മേയ്ക്കപ്പും കോസ്റ്റ്യൂമും ; അനുമോളുടെ ഫോട്ടോയ്ക്ക് താഴെ വിമർശനങ്ങളുമായി ആരാധകർ

ചെളിയിലിറങ്ങുമ്പോഴും മേയ്ക്കപ്പും കോസ്റ്റ്യൂമും ; അനുമോളുടെ ഫോട്ടോയ്ക്ക് താഴെ വിമർശനങ്ങളുമായി ആരാധകർ

chanakya news
-Advertisements-

സിനിമ സീരിയൽ രംഗത്ത് കൂടി പ്രേക്ഷകർക്ക് പരിചിതയായ താരമാണ് അനുമോൾ. വെടിവഴിപാട് എന്ന ചിത്രം ശ്രദ്ധിക്കപെട്ടതോടെ നിരവധി അവസരങ്ങളും അനുവിനെ തേടിയെത്തിയിരുന്നു. ഇൻസ്റ്റാഗ്രാമിൽ സജീവമായ അനുമോൾ ആരാധകർക്കായി ചിത്രങ്ങൾ പങ്കുവെക്കുകയും തന്റെ നിലപാടുകൾ വ്യക്തമാകാറുമുണ്ട്.

ഞരമ്പന്മാർക്ക് ചുട്ട മറുപടി കൊടുത്ത് ഇതിന് മുൻപും അനുമോൾ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അനുമോൾ പങ്കുവെച്ച പോസ്റ്റും അതിലെ കമന്റിന് കൊടുത്ത മറുപടിയുമാണ് ഇപ്പോൾ വൈറലാകുന്നത്. കോവിഡ് കാലത്ത് കൃഷി ചെയ്യുന്ന അനുമോളും അതിന് ക്യാപ്ഷനായി ”ഈ വര്‍ഷത്തെ കര്‍ഷകശ്രീ അവാര്‍ഡ് ഞാന്‍ വിട്ടുകൊടുക്കില്യച്ചണു´´ എന്നാണ് അനുമോൾ കുറിച്ചത്.

വിത്ത് കുട്ടമായി നിൽക്കുന്ന ചിത്രത്തിന് നിരവധി വിമർശനങ്ങൾ കമന്റായി എത്തി ”ഇത് ഇപ്പോ ട്രെന്‍ഡായല്ലോ. വലിയ സെലിബ്രിറ്റീസ് ഒക്കെ ഇങ്ങനെ ഫോട്ടോക്ക് പോസ് ചെയ്യാന്‍ വേണ്ടി മാത്രം ചെളിയിലേക്ക് ഇറങ്ങുന്നുണ്ട്. ചേച്ചി അങ്ങനല്ലെന്ന് ചേച്ചിയുടെ സ്‌റ്റോറീസ് കാണുമ്പോള്‍ മനസിലാകും. എന്നാലും ഫോട്ടോയും കോസ്റ്റിയൂമും തമ്മില്‍ ചേര്‍ച്ചയില്ല” എന്നാണ് ഒരാൾ കമന്റ്‌ ഇട്ടത് ഇതിന് മറുപടിയായി വീട്ടില്‍ ഇട്ടോണ്ടിരുന്ന കോസ്റ്റിയൂമാണ്. ഇത് പ്ലാന്‍ ചെയ്ത് ഇട്ടതല്ലന്ന് അനുമോളും മറുപടി കൊടുത്തു.

-Advertisements-