Thursday, April 25, 2024
-Advertisements-
NATIONAL NEWSചൈനയുടെ ആക്രമണത്തിൽ പരിക്കേറ്റ നാല് ഇന്ത്യൻ സൈനികർ ഗുരുതരാവസ്ഥയിൽ

ചൈനയുടെ ആക്രമണത്തിൽ പരിക്കേറ്റ നാല് ഇന്ത്യൻ സൈനികർ ഗുരുതരാവസ്ഥയിൽ

chanakya news
-Advertisements-

ഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ നാല് ഇന്ത്യൻ സൈനികർ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ കഴിയുകയാണ്. ഇത് സംബന്ധിച്ചുള്ള വാർത്ത ദേശീയ മാധ്യമമായ എ എൻ ഐ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഘർഷത്തിൽ ഇരുപതോളം സൈനികർ മ-രണപ്പെട്ടതായി കരസേന നേരത്തെ വ്യക്തമാക്കിയിരുന്നു. മ-രണം കൂടാനും സാധ്യതയുണ്ടെന്ന് വാർത്താ ഏജൻസി റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. സംഘർഷത്തിൽ മാരകായുധങ്ങളായ തോക്കോ മറ്റു ആയുധങ്ങളോ ഉപയോഗിക്കാതെ കല്ലും വടിയുമാണ് ഇരുവിഭാഗം സൈനികരും ഉപയോഗിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

സംഘർഷത്തിൽ 43 ചൈനീസ് സൈനികർ മ-രണപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തുവെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾറയുന്നത്. തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച പുലർച്ചെയുമായാണ് ഏറ്റുമുട്ടൽ നടന്നത്. നൈറ്റ് പ്രട്രോളിങ്ങിനായി പോയ ഇന്ത്യൻ സൈന്യം മലമുകളിൽ തമ്പടിച്ചിരുന്ന ചൈനീസ് സംഘത്തെ കണ്ടതോടെയാണ് സംഘർഷം ആരംഭിച്ചത്.

-Advertisements-