Friday, March 29, 2024
-Advertisements-
NATIONAL NEWSചൈനയുടെ പ്രകോപനം: ഇന്ത്യൻ മഹാസമുദ്രത്തിൽ നിരീക്ഷണം ശക്തിപ്പെടുത്തി നാവികസേന

ചൈനയുടെ പ്രകോപനം: ഇന്ത്യൻ മഹാസമുദ്രത്തിൽ നിരീക്ഷണം ശക്തിപ്പെടുത്തി നാവികസേന

chanakya news
-Advertisements-

ഡൽഹി: ഇന്ത്യ ചൈന അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ മഹാസമുദ്രത്തിൽ നിരീക്ഷണം ഊർജിതമാക്കി നാവികസേന. കരസേനയും നാവികസേനയും നിരീക്ഷണം ശക്തമാക്കിയതിന് പിന്നാലെ ഇന്ത്യൻ മഹാസമുദ്രത്തിൽ നാവികസേനയും നിരീക്ഷണം ഊർജിതമാക്കി നടപടി കൈക്കൊണ്ടിരിക്കുകയാണ്. ജലമാർഗ്ഗം ചൈനയ്ക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കാൻ സാധിക്കാത്ത തരത്തിലുള്ള നിരീക്ഷണമാണ് നിലവിൽ തുടരുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ നിരീക്ഷണം ഊർജ്ജിതമാക്കുന്നതിനു വേണ്ടി 2015 ൽ ഇന്ത്യ പുതിയ പദ്ധതിക്ക് രൂപം കൊടുത്തിരുന്നു.

സാഗർ (സെക്യൂരിറ്റി ആൻഡ് ഗോത്ര് ഓഫ് ഓൾ റീജിയൻ) എന്നാണ് പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. ഗാൽവൻ താഴ്‌വരയിലേതുപോലെ തന്നെ സമുദ്രാതിർത്തിയിൽ ചൈന പ്രകോപനത്തിന് മുതിർന്നാൽ ശക്തമായ രീതിയിൽ നേരിടുന്നതിനു വേണ്ടി നാവികസേന സുസജ്ജമാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

-Advertisements-