Thursday, April 25, 2024
-Advertisements-
NATIONAL NEWSചൈനീസ് സൈന്യം അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കുന്നുവെന്ന് ഇന്ത്യൻ സൈന്യം

ചൈനീസ് സൈന്യം അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കുന്നുവെന്ന് ഇന്ത്യൻ സൈന്യം

chanakya news
-Advertisements-

ഡൽഹി: ചൈനീസ് സൈന്യം അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കുന്നുവെന്ന് ഇന്ത്യൻ സൈന്യം. ആകാശത്തേക്ക് വെടി ഉയർത്തിയത് ചൈനീസ് സൈന്യമാണെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ മേഖലയ്ക്ക് അടുത്തേക്ക് ചൈനീസ് സൈന്യം എത്തിയതായും എന്നാൽ ഇന്ത്യ കടന്നുകയറ്റമോ പ്രകോപനമോ സൃഷ്ടിച്ചിട്ടില്ലെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സൈന്യം ചൈനീസ് അതിർത്തിയിൽ കടന്നുകയറ്റം നടത്തിയെന്ന ആരോപണത്തെ ഇന്ത്യ തള്ളുകയുണ്ടായി.

ഇന്ത്യൻ സൈന്യത്തെ പ്രകോപിപ്പിക്കുന്നതിനുവേണ്ടി ചൈനയാണ് വെടിവെച്ചതെന്നും എന്നാൽ അതിർത്തിയിലെ സ്ഥിതി ഗൗരവമുള്ള തന്നെയാണെന്നുള്ള സൂചനയാണ് നൽകുന്നതെന്ന് സൈന്യം പറയുന്നു. നാൽപതുവർഷം കാലയളവിനിടയിൽ ആദ്യമായാണ് ഇന്ത്യ ചൈന അതിർത്തിയിൽ വെടിവെപ്പ് ഉണ്ടാകുന്നത്. നിലവിൽ അതിർത്തിയിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിലയിരുത്തി. അതിർത്തിയിൽ വെടിവെപ്പ് നടന്നുവെന്ന് സ്ഥിരീകരിച്ചുകൊണ്ട് ആദ്യം ചൈനയാണ് രംഗത്തെത്തിയത്. ഇന്ത്യൻ സൈന്യമാണ് ആദ്യം അതിർത്തിയിൽ വെടിയുതിർത്തതെന്നാണ് ചൈനീസ് സേന വ്യക്താവ് ഷാങ് ഷൂയി ആരോപിക്കുന്നത്.

തുടർന്ന് ഇതിന് വിരുദ്ധമായ രീതിയിലുള്ള പ്രതികരണവുമായി ഇന്ത്യൻ സൈന്യവും രംഗത്തെത്തുകയായിരുന്നു. കഴിഞ്ഞ ജൂണിൽ ഗാൽവൻ താഴ്വരയിൽ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. അന്ന് നടന്ന ഏറ്റുമുട്ടലിൽ നാല്പതോളം ചൈനീസ് സൈനികർ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിരുന്നു. കഴിഞ്ഞ 3 മാസക്കാലമായി ഇരുരാജ്യങ്ങളുടെയും പ്രതിരോധമന്ത്രിമാർ മുതൽ ഉന്നത തലങ്ങളിലേക്കുള്ള ചർച്ച നടത്തിയെങ്കിലും ഫലം ഉണ്ടായിരുന്നില്ല. അതിർത്തി സംഘർഷത്തെ തുടർന്ന് ഇരുരാജ്യങ്ങളും പാങ്കോങ് തീരത്തെ നിയന്ത്രണ രേഖയ്ക്ക് സമീപത്തായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

-Advertisements-