Friday, March 29, 2024
-Advertisements-
KERALA NEWSചോറൂണ് നേരത്തെ തീരുമാനിച്ചിരുന്നു ; മന്ത്രിയുമായി അടുപ്പമുള്ളതുകൊണ്ടാണ് ചടങ്ങ് നടന്നത്

ചോറൂണ് നേരത്തെ തീരുമാനിച്ചിരുന്നു ; മന്ത്രിയുമായി അടുപ്പമുള്ളതുകൊണ്ടാണ് ചടങ്ങ് നടന്നത്

chanakya news
-Advertisements-

സ്വർണക്കടത്ത് കേസിൽ വിവാദങ്ങൾ കത്തിപടരുമ്പോൾ അയൽവാസിയുടെ മകന്റെ ചോറുണൽ ചടങ്ങിൽ പങ്കെടുത്ത് മന്ത്രി ജലീൽ. വളാഞ്ചേരിയിലെ ഇദ്ദേഹത്തിന്റെ വസതിയായ ഗസലിലാണ് അയൽവാസിയായ രഞ്ജിത്ത് ഷിബില ദമ്പതികളുടെ മകനായ ആദം ഗൂവേരയുടെ ചോറൂണൽ ചടങ്ങിൽ പങ്കെടുത്തത്. മന്ത്രിയുടെ രാജി ആവിശ്യപ്പെട്ട് സംസ്ഥാനത്ത് എല്ലാ സ്ഥലത്തും പ്രതിഷേധം നടക്കുമ്പോഴാണ് ജലീൽ ഇവിടെത്തിയത്.

എന്നാൽ മന്ത്രിയെ നേരത്തെ മുതൽ പരിചയമുണ്ടെന്നും മന്ത്രിയുടെ നിർദേശം പ്രകാരമാണ് ചടങ്ങ് ശനിയാഴ്ച നിശ്ചയിച്ചതെന്ന് കുട്ടിയുടെ പിതാവ് രഞ്ജിത്ത് പറഞ്ഞു. നേരത്തെ തീരുമാനിച്ചു ഉറപ്പിച്ചതിനാൽ കൃത്യ ദിവസം തന്നെ ചടങ്ങ് നടത്തിയെന്നും ആദ്യം വീട്ടിലേക്ക് മന്ത്രി വരാമെന്ന് അറിയിച്ചെങ്കിലും ജലീലിന്റെ നിർദേശം പ്രകാരമാണ് ചടങ്ങ് മന്ത്രി വസതിയിൽ വെച്ച് നടത്തിയതെന്നും പിതാവ് പറയുന്നു.

-Advertisements-