Thursday, April 25, 2024
-Advertisements-
KERALA NEWSജനതാ കർഫ്യൂവിന്റെ പേരിൽ ഇറക്കുന്ന ട്രോളുകളിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് സലിം കുമാർ

ജനതാ കർഫ്യൂവിന്റെ പേരിൽ ഇറക്കുന്ന ട്രോളുകളിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് സലിം കുമാർ

chanakya news
-Advertisements-

രാജ്യത്തെ ഭീതിയിലാക്കി കൊറോണ വൈറസ് പടരുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ജനതാ കർഫ്യൂവിനു ഇന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണ നൽകിയും അനുകൂലിച്ചും നിരവധി ട്രോളുകളാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നു വരുന്നത്. ഇത്തരം ട്രോളുകളിൽ നിന്നും തന്റെ ഫോട്ടോ ഒഴിവാക്കണമെന്നു സിനിമാതാരം സലിം കുമാർ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ജനതാ കർഫ്യൂ ആഹ്വാനം വന്നത് മുതൽ തന്റെ ഫോട്ടോ ഉപയോഗിച്ച് നിരവധി ട്രോളുകൾ ശ്രദ്ധയ്ക്കാൻ ഇടയായി. മനസാവാചാ എനിക്കതിൽ യാതൊരു ബന്ധവുമില്ലങ്കിൽ പോലും അതിൽ പശ്ചാത്താപമുണ്ടെന്നും സലിം കുമാർ പറഞ്ഞു. അത്തരം ട്രോളുകളിൽ നിന്നും തന്നെ ഒഴിവാക്കണമെന്നും ഇതൊരു അപേക്ഷയാണെന്നും കൊറോണ വൈറസുമായി ബന്ധപ്പെട്ട ട്രോളുകൾ മൂലം കിട്ടുന്ന ഈ ചിരി നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിനോ വൈറസ് ബാധിക്കുന്നത് വരെയേ ഉണ്ടാകുകയുള്ളുവെന്നും സലിം കുമാർ കൂട്ടിച്ചേർത്തു.

ഈ സമയത്ത് കക്ഷി രാഷ്ട്രീയം മാറ്റി വെക്കണമെന്നും, പ്രധാനമന്ത്രി ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് പത്രമടിക്കണമെന്നുള്ള കാര്യം പറഞ്ഞപ്പോൾ അതിനെ ട്രോളികൊണ്ട് നിരവധി ആളുകൾ എത്തുന്നത് കാണാൻ ഇടയായെന്നും, എന്നാൽ നമുക്ക് വേണ്ടി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അധ്വാനിക്കുന്ന ഡോക്ടർമാർ, നേഴ്സ്മാർ, പാരാമെഡിക്കൽ സ്റ്റാഫ്‌, ആരോഗ്യ വകുപ്പ് ജീവനക്കാർ, ശുചികരണ തൊഴിലാളികൾ, പോലീസ്, മാധ്യമങ്ങൾ ഇവരെയൊക്കെ ഒരു നിമിഷം സ്മരിക്കുന്നതിൽ എന്താണ് തെറ്റെന്നും സലിം കുമാർ ചോദിച്ചു. ഭാരതത്തിലെ മുഴുവൻ ആളുകളും ഒരേ സമയം പാത്രം കൊട്ടുന്നത്ത് രാജ്യമാകെ സംഗീതം പോലെ അലയടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനതാ കർഫ്യൂ രോഗത്തെ പ്രതിരോധിക്കുവാൻ വേണ്ടി ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

-Advertisements-