Friday, March 29, 2024
-Advertisements-
KERALA NEWSജനിതരോഗം ബാധിച്ച ഒന്നരവയസുകാരൻ മുഹമ്മദിനും കുടുംബത്തിനും ആശ്വാസമേകി കേന്ദ്രസർക്കാർ ഉത്തരവ്

ജനിതരോഗം ബാധിച്ച ഒന്നരവയസുകാരൻ മുഹമ്മദിനും കുടുംബത്തിനും ആശ്വാസമേകി കേന്ദ്രസർക്കാർ ഉത്തരവ്

chanakya news
-Advertisements-

ന്യുഡൽഹി : ജനിതരോഗം ബാധിച്ച ഒന്നരവയസുകാരൻ മുഹമ്മദിനും കുടുംബത്തിനും ആശ്വാസമേകി കേന്ദ്രസർക്കാർ ഉത്തരവ്. അപൂർവ രോഗത്തിൽ നിന്നും മുഹമ്മദിനെ രക്ഷിക്കാൻ ആവിശ്യമായ മരുന്നിന്റെ ഇറക്കുമതി ചുങ്കവും,ജിഎസ്ടിയും ഒഴിവാക്കാൻ കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി.

കണ്ണൂർ സ്വദേശിയായ ഒന്നരവയസുകാരനാണ് അത്യപൂർവ രോഗമായ എസ്എംഎ ബാധിച്ചത്. മുഹമ്മദിന്റെ ചികിത്സയ്ക്കായി പതിനെട്ട് കോടി രൂപ ആവശ്യമായി വന്നതോടെ. സോഷ്യൽമീഡിയ അടക്കമുള്ള മാധ്യമങ്ങളിൽ സഹായം അഭ്യർത്ഥിച്ചിരുന്നു. കേരളം ഒന്നിച്ച് മുന്നിട്ടറങ്ങിയപ്പോൾ ദിവസങ്ങൾക്കുള്ളിൽ 24 കോടി രൂപയോളമാണ് സമാഹരിക്കാനായത്.

മരുന്ന് ഇന്ത്യയിലെത്തിക്കാൻ വലിയ നികുതി അടയ്‌ക്കേണ്ട സാഹചര്യമായിരുന്നു കേന്ദ്രസർക്കാരിന്റെ ഉത്തരവോട് കൂടി മരുന്നിന് നൽകേണ്ട നികുതി പൂർണമായും ഒഴിവാക്കിയിരിക്കുകയാണ്. നേരത്തെ തന്നെ മുഹമ്മദിന് വേണ്ടി നികുതി ഒഴിവാക്കണമെന്ന ആവിശ്യം ഉയർന്നപ്പോൾ പരിഗണിക്കാം എന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി.

-Advertisements-