Saturday, April 20, 2024
-Advertisements-
ENTERTAINMENTജയറാം അല്ലാതെ വേറെ ആരേലുമാണ് ഇത് ചെയ്തത് എങ്കിൽ ഉറപ്പായും തല്ല് കിട്ടിയേനെ ; ഹരിശ്രീ...

ജയറാം അല്ലാതെ വേറെ ആരേലുമാണ് ഇത് ചെയ്തത് എങ്കിൽ ഉറപ്പായും തല്ല് കിട്ടിയേനെ ; ഹരിശ്രീ അശോകൻ പറയുന്നു

chanakya news
-Advertisements-

മിമിക്രി രംഗത്ത് നിന്ന് സിനിമയിൽ എത്തിയ നടനാണ് ഹരിശ്രീ അശോകൻ. ഹാസ്യ വേഷങ്ങളിൽ തിളങ്ങിയ താരം ആദ്യം പ്രവർത്തിച്ചിരുന്നത് കലാഭവനിലായിരുന്നു പിന്നീട് ഹരിശ്രീയിലേക്കും എത്തുകയായിരുന്നു. പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രമാണ് താരത്തിന്റെ ആദ്യ സിനിമ. ഒരുപാട് സിനിമകളിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച താരം തിരക്കുള്ള മുൻനിര താരമായി ഉയർന്നു വരുകയായിരുന്നു.

സിനിമയിൽ എത്തുന്നതിന് മുൻപേ സാധരണ നിലയിൽ കഴിഞ്ഞ അശോകൻ ഒരുപാട് കഷ്ടപാടുകൾക്ക് ശേഷമാണ് സിനിമയിൽ എത്തുന്നത്. ജയറാം, ദിലീപ് എന്നീ നടന്മാരുടെ സിനിമയിൽ ഒരുകാലത്ത് ഒഴിച്ചുകൂടാൻ പറ്റാത്ത നടൻ കൂടിയായിരുന്നു ഹരിശ്രീ അശോകൻ. സിനിമയ്ക്ക് ഇടയിൽ ഉണ്ടായ ഒരു രസകരമായ അനുഭവം ഇപ്പോൾ വെളിപ്പെടുത്തുള്ളയാണ് ഹരിശ്രീ അശോകൻ.

വിദേശത്ത് നിന്നും വന്ന ഒരാൾ തനിക്ക് സമ്മാനിച്ച ഡ്യൂപ്ലിക്കേറ്റ് പാമ്പ് വെച്ച് ജയറാം പണി കൊടുത്ത കാര്യമാണ് താരം പറയുന്നത്. ജയറാം ചിത്രമായ വധു ഡോക്ടറാണ് എന്നതിൽ തനിക്ക് ലഭിച്ചത് ഒരു പാമ്പാട്ടിയുടെ വേഷമായിരുന്നു. ശരിക്കുള്ള പാമ്പിനെ പേടിയായത് കൊണ്ട് ഡ്യൂപ്ലിക്കേറ്റ് പാമ്പിനെ കൊണ്ടാണ് താൻ ഷൂട്ടിങ്ങിന് പോയതെന്നും പാമ്പിനെ കാണിച്ചപ്പോൾ ജയറാമിനും ഇഷ്ടമായെന്നും താരം പറയുന്നു. ജയറാം ഇ പാമ്പിനെ എടുത്ത് സ്റ്റിൽ ഫോട്ടോ ഗ്രാഫറുടെ ദേഹത്തിട്ടെന്നും പിന്നീട് അയാൾ ക്യാമറ വെച്ചിട്ട് ഓടുന്ന കാഴ്ചയാണ് താൻ കണ്ടതെന്നും അതേപോലെ ലളിതമായുടെ ദേഹത്തും ഇതിനെ കൊണ്ടിട്ടു അവരും പേടിച്ചു ഓടി, ജയറാം അല്ലാതെ വേറെ ആരേലുമാണ് ഇത് ചെയ്തത് എങ്കിൽ ഉറപ്പായും തല്ല് കിട്ടിയേനെയെന്നും അശോകൻ പറയുന്നു.

-Advertisements-