Thursday, April 25, 2024
-Advertisements-
KERALA NEWSജൂനിയർ മാൻഡ്രേക്ക് സിനിമയിൽ ജഗതി റോഡിൽ പായ വിരിച്ചു കിടക്കുന്ന രംഗം ചിത്രീകരിച്ചതിങ്ങനെ: വിശദീകരണവുമായി സംവിധായകൻ...

ജൂനിയർ മാൻഡ്രേക്ക് സിനിമയിൽ ജഗതി റോഡിൽ പായ വിരിച്ചു കിടക്കുന്ന രംഗം ചിത്രീകരിച്ചതിങ്ങനെ: വിശദീകരണവുമായി സംവിധായകൻ അലി അക്ബർ

chanakya news
-Advertisements-

ജൂനിയർ മാൻഡ്രേക്ക് സിനിമയിലെ ജഗതി ശ്രീകുമാർ റോഡിൽ പായ വിരിച്ചു കിടക്കുന്ന രംഗം ചിത്രീകരിച്ചതെങ്ങനെയെന്ന് വിശദീകരിച്ചു കൊണ്ട് സിനിമയുടെ സംവിധായകനായ അലി അക്‌ബർ രംഗത്ത്. അദ്ദേഹം ഇത് സംബന്ധിച്ച് ഉള്ള കാര്യം തന്റെ ഫേസ്ബുക്കിലൂടെയാണ് കുറിച്ചത് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

റോഡിൽ പായയല്ലാതെ പരവതാനി വിരിച്ചു കിടക്കണോ? ജൂനിയർ മാൻഡ്രേക് സിനിമയിലെ ജഗതിയുടെ മറ്റൊരു സൂപ്പർ പെർഫോമൻസ്… ഈ രംഗം ചിത്രീകരിച്ചത് പെരുമ്പാവൂരിലെ സർക്കാർ ആശുപത്രി ജംഗ്‌ഷനിലാണ്.bypass വന്നു ചേരുന്ന ഇടം എനിക്ക് വേണ്ടത് പ്രധാനമായും രണ്ടു ഷോട്ടായിരുന്നു, 1കൃത്രിമത്വം തോന്നാത്ത രീതിയിൽ അമ്പിളി ചേട്ടൻ റോഡിനു നടുവിൽ പാ വിരിച്ചു കിടക്കണം, രണ്ടു മിനിറ്റ് റോഡ് ബ്ലോക്ക്‌ ആവണം, 2 പോലീസുകാർ വന്നു അമ്പിളി ചേട്ടനെ പൊക്കി കൊണ്ട് പോകണം… ഇതിനിടയിൽ വരുന്ന ഡയലോഗ് പോർഷൻ എവിടെ വച്ചും cheat ചെയ്ത് എടുക്കാം, അങ്ങിനെ ചീറ്റ് ചെയ്ത് എടുക്കുമ്പോൾ അമ്പിളിച്ചേട്ടന്റെ മുന്നിലും പിന്നിലും വന്ന് നിൽക്കുന്ന വാഹനം നമ്മുടെ കയ്യിലുള്ളതാവണം അത്രമാത്രം . സാധാരണഗതിയിൽ ഇങ്ങിനെ ഒരു സീൻ ചിത്രീകരിക്കാൻ ബ്ലോക്ക്‌ ആവുന്ന അൻപതോളം വാഹനങ്ങൾ ഒരു ദിവസത്തെ വാടകയ്‌ക്കെടുത്തു വാഹന ഗതാഗതം കൂടുതൽ ഇല്ലാത്തറോഡിൽ പോലീസിന്റെ സഹായത്തിൽ create ചെയ്യുകയാണ് പതിവ്.

അങ്ങിനെ ചെയ്യാനുള്ള പണം നിർമ്മാതാക്കളുടെ കയ്യിലില്ല, മാത്രമല്ല സ്വാഭാവികമായി ഉണ്ടാവുന്ന ഒരു ബ്ലോക്ക്‌ന്റെ ഭംഗി ലഭിക്കയുമില്ല. അതിനാൽ സംഗതി റിയലിസ്റ്റിക് ആയി ചെയ്യാൻ തീരുമാനിച്ചു, പോലീസ് സ്റ്റേഷനിൽ അറിയിച്ചാൽ അവർ ജംഗ്‌ഷനിൽ മുൻകൂട്ടി എത്തി തയ്യാറെടുപ്പ് നടത്തിയാൽ ഷൂട്ട്‌ പൊളിയും, അതുകൊണ്ട് അത് വേണ്ടാ എന്ന് വച്ചു, ലോക്കഷൻ കണ്ടെത്തി ക്യാമറ ഹൈഡ് ചെയ്തു വയ്ക്കാനുള്ള ബിൽഡിംഗ്‌ മാർക്ക് ചെയ്തു പെർമിഷൻ വാങ്ങി… അടുത്ത പ്രശ്നം നേരത്തെ പറഞ്ഞ മുന്നിലും പിന്നിലും വരുന്ന വാഹനങ്ങളുടെ പ്രശ്നമായിരുന്നു, സെറ്റിലെ വണ്ടികൾ തന്നെ അതിനുപയോഗിക്കാൻ തയ്യാറാക്കി…
പ്ലാൻ ഇങ്ങിനെ ഘട്ടം ഒന്ന് ക്യാമെറാമാനും ക്യാമറാ സഹായികളും ബിൽഡിങ്ങിന് മുകളിൽ എത്തി ആരും കാണാതെ ക്യാമറ സെറ്റ് ചെയ്യുന്നു, റോഡിന്റെ രണ്ടു എൻഡിൽ ക്യാമറ റേഞ്ചിന് പുറത്തു സെറ്റിലെ ജീപ്പും കാറുകളും മൂന്ന് വീതം റെഡിയായി നിൽക്കുന്നു. അമ്പിളി ചേട്ടനെയും പോലീസ് ആർട്ടിസ്റ്റുകളേയും ഒരു കാറിൽ കയറ്റി ബെപാസ് റോഡിന്റെ റേഞ്ചിന് പുറത്തു നിറുത്തുന്നു, അമ്പിളിചേട്ടൻ പായയുമായ് കാറിൽ നിന്നിറങ്ങിയാൽ ക്യാമറ സ്റ്റാർട്ട് ആവും അമ്പിളി ചേട്ടൻ നടന്ന് തുടങ്ങുമ്പോൾ സഹായികൾ മറു വശത്തു നിന്ന് ഇരുവശത്തേയും വാഹനങ്ങൾക്ക് സിഗ്നൽ നൽകും, അമ്പിളിച്ചേട്ടൻ പാവിരിക്കുമ്പോഴേക്കും ഇരുവശത്തേയും സ്വന്തം വാഹനങ്ങൾ എത്തി ബ്ലോക്കാവുന്നു ഹോൺ ഉച്ചത്തിൽ അടിക്കുന്നു ആളുകൾ ഓടിക്കൂടുമ്പോഴേക്കും ഡമ്മി പോലീസുകാർ ഓടിയെത്തും അമ്പിളിച്ചേട്ടനെ പൊക്കുന്നു നാട്ടുകാർ ഒറിജിനൽ പോലീസാണെന്ന് കരുതി മാറിനിന്നോളും…

ഇനി പ്രവൃത്തിയിലേക്ക്. കൃത്യ സമയത്ത് ഓരോരുത്തരായി പൊസിഷനിൽ എത്തി.. സഹായികൾ അവിടെയും ഇവിടെയും സാധാരണ ജനം പോൽ കടയ്ക്ക് മുൻപിൽ നടന്നു.. ഇന്നത്തെ പോലെ മൊബൈൽ ഫോൺ ഒന്നും ഇല്ല, കലാ സഹായിയുടെ കൈയിലെ തൂവാലയാണ് സിഗ്നൽ. ഇരു വശത്തും വന്നു സ്റ്റാർട്ട്‌ ചെയ്തു നിറുത്തിയ വാഹനങ്ങളിലെ ഡ്രൈവർമാർ കലാസഹായിയുടെ സിഗ്നലിനായി കാത്തുനിന്നു. പ്ലാൻ പ്രകാരം അമ്പിളിചേട്ടനെകാറിൽ നിന്നും ഇറക്കി വിടുമ്പോൾ നെഞ്ചിൽ പെരുമ്പറ അടിക്കുന്നുണ്ടണ്ടായിരുന്നു, സ്റ്റാർട്ടോ ആക്ഷനോ കട്ടോ ഇല്ല, മെയിൻ റോഡ്, എന്തെങ്കിലും സംഭവിച്ചാൽ ഷൂട്ടിംഗ് തന്നെ മുടങ്ങും, പോലീസ് സ്റ്റേഷനിൽ കയറി ഇറങ്ങേണ്ടി വരും…. അമ്പിളി ചേട്ടൻ നടന്ന് നീങ്ങുമ്പോൾ എന്തെങ്കിലും സംഭവിച്ചാൽ ഓടിയെത്താൻ വിധം റെഡിയായി ഞാൻ നിന്നു… ടെൻഷൻ കാരണം കൈയിലെ സിഗരറ്റ് ആഞ്ഞു ഒന്നുകൂടി വലിച്ചു….കലാ സഹായിയുടെ സിഗ്നൽ ഡ്രൈവർ മാർ കണ്ടു വണ്ടികൾ മുൻപോട്ട്. അമ്പിളിച്ചേട്ടൻ ജംഗ്‌ഷനിൽ എത്തി, പുറകെ ഞാൻ പോലീസ് കാരെ വിട്ടു, എ

ല്ലാം കൃത്യമായി സെറ്റിലെ വണ്ടികൾ തന്നെ ഇരുവശത്തുമെത്തി,നിറുത്താതെ ഹോൺ… ബഹളമായി ആളുകൾ ഓടിക്കൂടുമ്പോഴേക്കും ഞാനടക്കം സഹായികളും ആൾക്കൂട്ടത്തിലെത്തി ബഹളം വച്ചു …
എന്നേ അറസ്റ്റു ചെയ്യൂ… അമ്പിളി ചേട്ടൻ പോലീസുകാരോട് ഷൗട് ചെയ്യുന്നു.. ജനം വാപൊളിച്ചു, അമ്പിളി ചേട്ടൻ പാ ചുരുട്ടി എഴുന്നേറ്റു. പോലീസ് ചേട്ടനെയും നടന്നകന്നു…ശുഭം.. അമ്പിളി ചേട്ടനെ കണ്ടു അന്തം വിട്ട ജനം പ്രതികരിക്കും മുൻപേ അമ്പിളി ചേട്ടനെയും കൊണ്ട് കാർ നാഷണൽ ടൂറിസ്റ്റ് ഹോമിലേക്ക് പോയിരുന്നു ഞാൻ ബിൽഡിങ് മുകളിലെ ക്യാമറമാനെ നോക്കി, ക്യാമറമാൻ തമ്പ് ഉയർത്തിയപ്പോ ദൈവത്തിന് നന്ദി പറഞ്ഞു… അടുത്ത സിഗരറ്റിനു തീകൊളുത്തി ഡയലോഗ് പോർഷൻ ഷൂട്ട്‌ ചെയ്യാനുള്ള ഇടത്തേക്ക് നീങ്ങി..
സിനിമാക്കാർ കൂടുതൽ ഈശ്വരവിശ്വാസികൾ ആവുന്നത് എന്തുകൊണ്ടെന്ന് മനസ്സിലായോ… താൻ പാതി ദൈവം പാതി… അതാണ് സിനിമ മനസ്സിൽ താലോലിക്കുന്ന നല്ല അനുഭവങ്ങൾ മനോരമയുടെയും ഫ്ലവെർസിലേയും അക്ഷരഭംഗി അറിയാത്ത റിപ്പോർട്ടർമാർ എഴുതി കുളമാക്കുമ്പോൾ ഓർമ്മകളിലൂടെ കൈവിരൽ വീണ്ടും ഓടുന്നു,

ഒരു സംവിധായകൻ കഷ്ടപ്പെട്ട് ക്രിയേറ്റ് ചെയ്ത സീനിന്റെ പിന്നിലേ വിയർപ്പിന്റെ വില സംവിധായകനോട്‌ ചോദിച്ചറിയാനുള്ള സാമാന്യ മര്യാദ പത്രക്കാർ കാണിക്കണം, സംവിധായകൻ നിശ്ചയിച്ച ഫ്രെയിം പകർത്തുന്നവർ ചെയ്യുന്നത് ആ ഒരു നിമിഷത്തിന്റ കർമ്മം മാത്രമാണ്… സംവിധായകനോ, സീനിനെ മനസ്സിലെടുത്തു മുറിച്ചു തലയിൽ കയറ്റി ഇന്നത് കഴിഞ്ഞാൽ ഇന്നത് എന്ന് ഉള്ളിൽ എഡിറ്റ് ചെയ്ത് ഫൈനൽ സിനിമ മറ്റാരും കാണും മുൻപേ കാണുന്നവരാണ്… അത് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പത്രക്കാർക്കുണ്ടാവണം..

-Advertisements-