Tuesday, April 16, 2024
-Advertisements-
ENTERTAINMENTജോലിക്കാരിയെ നോക്ക് കുത്തിയായി നിർത്തി ഭക്ഷണം കഴിച്ചു ബിഗ്‌ബോസ് താരത്തിന് പൊങ്കാല ; മറുപടിയുമായി...

ജോലിക്കാരിയെ നോക്ക് കുത്തിയായി നിർത്തി ഭക്ഷണം കഴിച്ചു ബിഗ്‌ബോസ് താരത്തിന് പൊങ്കാല ; മറുപടിയുമായി താരം

chanakya news
-Advertisements-

ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയിൽ വില്ലത്തി റോളുകൾ ചെയ്ത് പ്രക്ഷക ശ്രദ്ധ നേടിയെടുത്ത താരമാണ് അർച്ചന സുശീലൻ. എന്റെ മാനസപുത്രി, ബിഗ്‌ബോസ് സീസൺ വാൺ തുടങ്ങിയവയിലൂടെ തിളങ്ങിയ താരത്തെ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ കഴിഞ്ഞ ദിവസം താരം പങ്ക് വെച്ച വീഡിയോ വൻ വിവാദമായിരുന്നു.

അച്ഛനും അമ്മക്കും ഒപ്പം അർച്ചന പാകം ചെയ്ത പനീർ മസാല പങ്ക് വെയ്‌ക്കുന്നതിന്റെ ഇടയിൽ വീട്ടിലെ വേലക്കാരി അത്‌ നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു. വേലക്കാരിക്ക് കൂടി നൽകാമായിരുന്നു, ഇങ്ങനെ അവരെ നിർത്തി എങ്ങനെ കഴിക്കാൻ തോന്നുന്നു തുടങ്ങി നിരവധി വിമർശനങ്ങളും ട്രോളുകളുളുമായി ആളുകൾ രംഗത്ത് വന്നിരുന്നു.
archana 1 1
എന്നാൽ ആ വീഡിയോയിൽ നടന്ന സംഭവം എന്താണ് എന്ന് അർച്ചന തന്നെ ഇപ്പോൾ വെളിപ്പെടുത്തുകയാണ്. ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടണം എന്ന് ഒരിക്കലും കരുതിയതല്ല, അവൾ എന്റെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണന്നും, എല്ലാവരെയും ബഹുമാനിക്കണം എന്നാണ് അമ്മയും അച്ഛനും പറഞ്ഞു തന്നിട്ടുള്ളത്.
archana
അത്കൊണ്ടാണ് ആദ്യം തന്നെ അമ്മക്കും അച്ഛനും ഭക്ഷണം നൽകിയത്. എന്റെ പഴയ വീഡിയോകൾ വിമർശിക്കുന്നവർക്ക് പരിശോധിക്കാമെന്നും അവൾ എന്റെ ഒപ്പം വ്യായാമം ചെയ്തു കൊണ്ടാണ് ക്ഷീണിച്ചു ഇരിക്കുക്കുന്നതെന്നും എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്നുമാണ് പോസ്റ്റ്‌ ചെയ്തിക്കുന്നത്.

-Advertisements-